അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം; കൗമാരക്കാരനായ ഡ്രൈവർ അറസ്റ്റിൽ | മനോരമ ഓൺലൈൻ ന്യൂസ്- India News | Latest News
അമിതവേഗതയിലെത്തിയ കാറിടിച്ചു; വഴിയരികിൽ കളിച്ചു കൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം
ഓൺലൈൻ ഡെസ്ക്
Published: December 22 , 2024 02:33 PM IST
1 minute Read
അപകടം നടന്ന സ്ഥലം, അമിത വേഗത്തിൽ ഓടിച്ച കാർ. Image Credit: X
മുംബൈ∙ വഡാലയിൽ അമിതവേഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. അംബേദ്കർ കോളജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ രക്ഷിതാക്കൾക്കൊപ്പം കഴിയുകയായിരുന്ന നാലു വയസുകാരൻ ആയുഷ് ആണ് മരിച്ചത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭുഷൻ ഗോലയെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
കാർ അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരിച്ച ആയുഷ് പിതാവ് ലക്ഷ്മൺ കിൻവാഡെയ്ക്കും കുടുംബത്തിനുമൊപ്പം കാലങ്ങളായി വഴിയരികിലാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
English Summary:
Mumbai Accident: Mumbai speeding car accident tragically kills four-year-old. A 19-year-old driver has been arrested following the incident near Ambedkar College in Wadala.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-roadaccident 3if4mu8m1c09b8kn5ud0cci0tc mo-news-common-mumbainews
Source link