ഒന്നും രണ്ടുമല്ല, ശല്യം ചെയ്ത യുവാവിനെ 26 തവണ കരണത്തടിച്ച് യുവതി: കയ്യടിച്ച് സോഷ്യൽ മീഡിയ – വിഡിയോ

ഒന്നും രണ്ടുമല്ല, ശല്യം ചെയ്ത യുവാവിനെ 26 തവണ കരണത്തടിച്ച് യുവതി; കയ്യടിച്ച് സോഷ്യൽ മീഡിയ | A young woman’s 26 slaps to a harassing drunk youth on a Pune bus goes viral | മനോരമ ഓൺലൈൻ ന്യൂസ്- India News | Latest News

ഒന്നും രണ്ടുമല്ല, ശല്യം ചെയ്ത യുവാവിനെ 26 തവണ കരണത്തടിച്ച് യുവതി: കയ്യടിച്ച് സോഷ്യൽ മീഡിയ – വിഡിയോ

ഓൺലൈൻ ഡെസ്ക്

Published: December 22 , 2024 10:46 AM IST

1 minute Read

ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് അടിക്കുന്ന യുവതി. Image Credit: X/BharatKaSach_

മുംബൈ ∙ മദ്യപിച്ച് ബസിൽ ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് 26 തവണ അടിച്ച യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പുണെയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ബസ് കണ്ടക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ ഭാര്യ യുവതിയോടു മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പായി.

സീറ്റിൽ നിന്നു എഴുന്നേൽക്കുന്നതിനിടെയാണ് യുവതിയോട് ഇയാൾ മോശമായി പെരുമാറിയത്. അനുചിതമായി യുവതിയെ തൊടാൻ ശ്രമിച്ചതോടെ പ്രകോപിതയായ യുവതി ഇയാളെ പിടിച്ചു നിർത്തി 26 തവണ മുഖത്തടിക്കുകയായിരുന്നു. യുവാവ് തന്റെ പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നതും വിഡിയോയിൽ കാണാം. അതിനിടെ ബസ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നു യുവതി ആവശ്യപ്പെട്ടു. ഷിർദിയിലെ ഒരു സ്‌കൂളിൽ ജോലി ചെയ്യുന്ന അധ്യാപികയായ യുവതി ഭർത്താവിനും മകനുമൊപ്പം ബസിൽ പുണെയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് മദ്യപനായ യുവാവിൽ നിന്നും ദുരനുഭവം ഉണ്ടായത്.

English Summary:
Woman Slap man: A young woman’s 26 slaps to a harassing drunk youth on a Pune bus goes viral.

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 123n8opb7puuafdqqdlefgfchv


Source link
Exit mobile version