പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ കൈകാര്യം ചെയ്ത് ബന്ധുക്കൾ

പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ കൈകാര്യം ചെയ്ത് ബന്ധുക്കൾ | തമിഴ്നാട് | മധുര | മലയാളം ന്യൂസ് | മനോരമ ഓൺലൈൻ – Madurai Assistant Jailer’s Attempted Abduction: Viral Video Shows Lady Beating Madurai Assistant Jailer try to Abduct her | Tamilnadu | Madurai | Viral Video | Malayalam News | Malayala Manorama Online

പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ കൈകാര്യം ചെയ്ത് ബന്ധുക്കൾ

മനോരമ ലേഖകൻ

Published: December 22 , 2024 10:58 AM IST

1 minute Read

അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമിയെ യുവതികൾ ചേർന്ന് മർദിക്കുന്നു (Photo : X)

ചെന്നൈ ∙ മധുര സെൻട്രൽ ജയിലിലെ തടവുകാരന്റെ ചെറുമകളെ വശീകരിച്ചു കടത്തി കൊണ്ടുപോകാൻ ശ്രമിച്ച അസി.ജയിലർക്ക് നടുറോഡിൽ പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദനം. തടവുകാരനെ കാണാൻ വരുന്ന ബന്ധുക്കളുമായി പരിചയത്തിലായ അസി.ജയിലർ ബാലഗുരുസ്വാമിയാണ് കുടുങ്ങിയത്. 

പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വിഡിയോയും പ്രചരിച്ചു.

English Summary:
Madurai Assistant Jailer’s Attempted Abduction: An assistant jailer in Madurai Central Jail attempted to abduct a prisoner’s granddaughter, but was severely beaten by her family after his plan was exposed.

5us8tqa2nb7vtrak5adp6dt14p-list mo-crime-crimeagainstwomen 40oksopiu7f7i7uq42v99dodk2-list 16kt9uegluafoub3uutaco3im8 mo-news-world-countries-india-indianews mo-news-national-states-tamilnadu mo-news-common-chennainews mo-entertainment-common-viralvideo


Source link
Exit mobile version