തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കേസ്: മലയാളി സൂപ്പർവൈസർ അറസ്റ്റിൽ; മാലിന്യം തള്ളിയ ലോറി പിടികൂടി | തിരുനെൽവേലി | മെഡിക്കൽ മാലിന്യം | അറസ്റ്റ് | മനോരമ ഓൺലൈൻ – Tirunelveli Illegal Waste Dumping Case: Waste dumping in Tirunelveli leads to more arrests. Two individuals, including a Keralite supervisor from a waste management company, have been apprehended in connection with the illegal disposal of medical waste from Kerala hospitals| Tirunelveli | Medical Waste Case | Arrest | Malayalam News | Malayala Manorama Online News | Kerala News
തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കേസ്: മലയാളി സൂപ്പർവൈസർ അറസ്റ്റിൽ; ലോറി പിടികൂടി
ഓൺലൈൻ ഡെസ്ക്
Published: December 22 , 2024 09:42 AM IST
Updated: December 22, 2024 09:49 AM IST
1 minute Read
തിരുനെൽവേലിക്ക് അടുത്ത് നടുകല്ലൂരിൽ കേരളത്തിൽ നിന്നുള്ള മാലിന്യം ഉപേക്ഷിച്ച നിലയിൽ (ചിത്രം∙ മനോരമ)
തിരുനെൽവേലി∙ കേരളത്തിൽ നിന്നു തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണു സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ് നിഥിൻ ജോർജ്. മെഡിക്കൽ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. കേസിൽ നേരത്തെ തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവര്‍ അറസ്റ്റിലായിരുന്നു.
മായാണ്ടി ഇടനിലക്കാരനായി നിന്നാണു കേരളത്തിൽനിന്ന് മാലിന്യം എത്തിച്ചിരുന്നതെന്നാണു നിഗമനം. മീൻ വ്യാപാരിയായ മനോഹറും മായാണ്ടിയുടെ കൂട്ടാളിയാണെന്നു തിരിച്ചറിഞ്ഞു. മാലിന്യം തള്ളിയ സംഭവത്തിൽ 5 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ സുത്തമല്ലി പൊലീസാണ് 3 കേസുകളെടുത്തത്. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെൽവേലിയിൽ വലിച്ചെറിഞ്ഞത്. 2 ആശുപത്രികളും ഐഎംഎയുടെ സ്ഥാപനമായ പാലക്കാട്ടെ ഇമേജിനാണ് ബയോ മെഡിക്കൽ മാലിന്യം നൽകുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആർസിസിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സൺ ഏജ് കമ്പനിക്കാണു കരാർ. ക്രെഡൻസിൽ നിന്നു മാലിന്യ ശേഖരിക്കുന്നത് യൂസ് എഗെയ്നാണ്. 2 സ്ഥാപനങ്ങൾക്കും പിസിബിയുടെയും ശുചിത്വ മിഷന്റെയും കോർപറേഷന്റെയും അനുമതി ഉണ്ട്.
English Summary:
Tirunelveli Illegal Waste Dumping Case: Waste dumping in Tirunelveli leads to more arrests. Two individuals, including a Keralite supervisor from a waste management company, have been apprehended.
mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-news-national-states-tamilnadu 2o4gqv9bra4orcro48o4lobim5 mo-news-common-keralanews
Source link