ആഭ്യന്തര കുടിയേറ്റം കുറയുന്നു; 11.78% കുറവെന്ന് പിഎം–ഇഎസി അനുമാനം
ആഭ്യന്തര കുടിയേറ്റം കുറയുന്നു; 11.78% കുറവെന്ന് പിഎം–ഇഎസി അനുമാനം | മനോരമ ഓൺലൈൻ ന്യൂസ് – India’s Internal Migration Declines: PM-EAC Report Reveals 11.78% Drop | Internal Migration | ആഭ്യന്തര കുടിയേറ്റം | പിഎം–ഇഎസി | PM-EAC | India New Delhi News Malayalam | Malayala Manorama Online News
ആഭ്യന്തര കുടിയേറ്റം കുറയുന്നു; 11.78% കുറവെന്ന് പിഎം–ഇഎസി അനുമാനം
മനോരമ ലേഖകൻ
Published: December 22 , 2024 02:42 AM IST
Updated: December 21, 2024 10:39 PM IST
1 minute Read
Photo Credit : Lumiereist / Shutterstock.com
ന്യൂഡൽഹി ∙ രാജ്യത്തെ ആഭ്യന്തര കുടിയേറ്റം കുറയുന്നതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) റിപ്പോർട്ട്. കുടിയേറുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 40.2 കോടിയായിട്ടുണ്ടാകാമെന്നാണ് അനുമാനം. 11.78% കുറവ്. 2011 സെൻസസിൽ ഇത് 45.57 കോടിയായിരുന്നു. 2011 ൽ കുടിയേറ്റനിരക്ക് ജനസംഖ്യയുടെ 37.64 ശതമാനമായിരുന്നത് 28.88 ശതമാനമായി കുറഞ്ഞിട്ടുണ്ടാകാം. സെൻസസ്, ഉപഗ്രഹ, റെയിൽവേ, ടെലികോം റോമിങ് അടക്കമുള്ള ഡേറ്റ ഉപയോഗിച്ചാണ് ആഭ്യന്തര കുടിയേറ്റം വിലയിരുത്തുന്നത്. സെൻസസ് പൂർത്തിയായാലേ കൃത്യമായ കണക്ക് അറിയാനാകൂ. സ്വന്തം സ്ഥലങ്ങളിൽ മെച്ചപ്പെട്ട തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യം, കണക്ടിവിറ്റി എന്നിവ ലഭിച്ചതാകാം കുടിയേറ്റം കുറച്ചതെന്നാണ് സമിതി കരുതുന്നത്.
English Summary:
Falling Internal Migration: Internal migration in India has declined by 11.78%, according to a new PM-EAC report, suggesting improvements in employment and infrastructure in various regions. The report utilizes census data, satellite imagery, and other sources to analyze this significant trend.
mo-news-common-malayalamnews mo-news-common-newdelhinews mo-nri-migration 472tktbluddhpvqq6fvfjcg0t5 40oksopiu7f7i7uq42v99dodk2-list mo-news-common-census mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list
Source link