കട്ടപ്പന: സഹകരണബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാതെ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിന്റെ സംസ്‌കാരം സെന്റ് ജോർജ് പളളിയിൽ നടന്നു. നിരവധിയാളുകളാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. സംഭവത്തിൽ സിപിഎം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സാബുവിന്റെ മരണം ദൗർഭാഗ്യകരമാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. ഉത്തരവാദികൾ ആരായാലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം നടത്തി നടപടി എടുക്കട്ടെയെന്നും വർഗീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കട്ടപ്പന പള്ളിക്കവലയിൽ വെറൈറ്റി ഗിഫ്‌റ്റ് ആൻഡ് ഫാൻസി ഷോപ്പ് നടത്തുകയായിരുന്ന മുളങ്ങാശേരിയിൽ സാബു (56) സിപിഎം ഭരിക്കുന്ന കട്ടപ്പന റൂറൽ കോ- ഓറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ ജീവനൊടുക്കിയത്. സാബുവിന്റെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിരുന്നു. ജീവനക്കാർ അപമാനിച്ചെന്നും പിടിച്ചുതളളിയും അസഭ്യം പറഞ്ഞും മടക്കി അയച്ചെന്നുമാണ് കുറിപ്പിൽ പറയുന്നത്.
Source link