റെയിൽവെയുടെ അപ്രതീക്ഷിത പ്രഖ്യാപനം; കേരളത്തിന് പത്ത് സ്‌പെഷ്യൽ ട്രെയിൻ, മലയാളികൾക്ക് ആശ്വാസം
ന്യൂഡൽഹി: ക്രിസ്മസ് കാല യാത്രാ ദുരിതം അനുവഭവിക്കുന്ന കേരളത്തിന് ആശ്വാസമായി പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവെ മന്ത്രാലയം. ഇതോടൊപ്പം വിവിധ റെയിൽവെ സോണുകളിലായി 149 സ്‌പെഷ്യൽ ട്രിപ്പുകളും റെയിൽവെ അനുവദിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച കാര്യം റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ അറിയിച്ചു. ശബരിമല തീർത്ഥാടനത്തിനായി 413 സ്‌പെഷ്യൽ ട്രിപ്പുകളും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.
റെയിൽവെയുടെ പ്രഖ്യാപനം ക്രിസ്മസ് കാലത്ത് യാത്രാദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് വലിയ ആശ്വാസം സൃഷ്ടിക്കും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് സ്ലീപ്പർ, തേർഡ് എ.സി, സെക്കൻഡ് എ.സി എന്നിവയിലൊന്നും കേരളത്തിലെ ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലേക്ക് കൺഫേം ടിക്കറ്റില്ലായിരുന്നു. കൊള്ളനിരക്ക് നൽകി വിമാന, ബസ് സർവീസുകളെ ആശ്രയിക്കാൻ യാത്രക്കാർ നിർബന്ധിതരാവുന്ന സാഹചര്യത്തിലാണ് റെയിൽവെയുടെ പ്രഖ്യാപനം.
Source link