INDIALATEST NEWS

കാർ നിയന്ത്രണം വിട്ടു, മറിഞ്ഞത് 8 തവണ; അദ്ഭുതകരമായ രക്ഷപ്പെടൽ, പുറത്തെത്തി ചായ ചോദിച്ച് യാത്രക്കാർ– വിഡിയോ

അപകടത്തിൽ കാർ കരണം മറിഞ്ഞത് എട്ടുതവണ, അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ; പുറത്തെത്തിയവർ ചോദിച്ചത് ചായ – വിഡിയോ | മനോരമ ഓൺലൈൻ ന്യൂസ് – Miraculous Escape : Car Overturns Eight Times in Rajasthan highway accident | Car Accident | Highway | India Rajasthan News Malayalam | Malayala Manorama Online News

കാർ നിയന്ത്രണം വിട്ടു, മറിഞ്ഞത് 8 തവണ; അദ്ഭുതകരമായ രക്ഷപ്പെടൽ, പുറത്തെത്തി ചായ ചോദിച്ച് യാത്രക്കാർ– വിഡിയോ

ഓൺലൈൻ ഡെസ്ക്

Published: December 21 , 2024 04:59 PM IST

1 minute Read

നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാർ. Image Credit: X/mahajournalist

ബിക്കാനിർ∙ രാജസ്ഥാനിലെ ബിക്കാനിറിൽ അപകടത്തിനിടെ കാർ തലകീഴായി മറിഞ്ഞത് എട്ടു തവണ. നാഗൗറിലെ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും  പുറത്തുവന്നു. റോഡിലെ വളവിൽ വച്ച് അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ടതോടെയാണ് എട്ടു തവണ മറിഞ്ഞത്. ശേഷം സമീപത്തെ ഷോറൂമിന് മുന്നിൽ തലകീഴായി വീഴുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്ന നിലയിലാണ്. കാർ മറിയുന്നതിനിടെ ഡ്രൈവർ ആദ്യം പുറത്തേക്ക് ചാടിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഷോറൂമിന് മുന്നിൽ കാർ തലകീഴായി കിടന്ന സമയത്താണ് ബാക്കിയുള്ള നാല് യാത്രക്കാരും പുറത്തിറങ്ങിയത്. അതേസമയം, പുറത്തിറങ്ങിയ യാത്രക്കാർ തങ്ങൾക്ക് ചായ തരണമെന്ന് പറഞ്ഞുവെന്ന് ഷോറൂമിലെ ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഗൗറിൽ നിന്ന് ബിക്കാനിറിലേക്ക് പോവുകയായിരുന്നു യാത്രക്കാർ എന്ന് അധികൃതർ വ്യക്തമാക്കി.

In a miraculous escape, five passengers were unhurt after their car flipped 8 times in a freak accident on a highway in Rajasthan’s Nagaur on Friday. The incident was captured on CCTV which showed the SUV, carrying five people, speeding on the highway. pic.twitter.com/vPZel529bF— Mahalingam Ponnusamy (@mahajournalist) December 21, 2024

English Summary:
Bikaner car accident: A shocking video shows a car rolling over eight times in Rajasthan, leaving all five passengers miraculously unharmed.

40qcg0ulhvn23er35c3ehjvn5p 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-accident mo-news-world-countries-india-indianews mo-crime-roadaccident mo-news-national-states-rajasthan mo-auto-car-caraccident




Source link

Related Articles

Back to top button