തിരുവല്ല: പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് ജീവനെടുക്കുമെന്ന് പറഞ്ഞ ശേഷം 21കാരൻ തൂങ്ങി മരിച്ച നിലയിൽ. തിരുവല്ലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജർമൻ ഭാഷ പഠിക്കുന്ന കുമളി കൊല്ലംപട്ടട പുഷ്പശേരി പുഷ്പശേരിൽ വീട്ടിൽ അഭിജിത്ത് (23 ) ആണ് മരിച്ചത്.
കുമളി കൊല്ലംപട്ടടയിൽ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. വീഡിയോ കോൾ ചെയ്ത് പെൺകുട്ടിയോട് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു. പെൺകുട്ടി ഉടൻ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ആത്മഹത്യ ചെയ്തിരുന്നു.
തിരുമൂലപുരത്ത് വാടകക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ഇരുവരും തിരുവല്ലയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് പഠിച്ചിരുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിൽ എത്തിയത്. അവധി ദിനം പ്രമാണിച്ച് നാട്ടിൽ പോയിരുന്ന അഭിജിത്ത് ഞായറാഴ്ച രാവിലെയാണ് തിരുവല്ലയിൽ മടങ്ങിയെത്തിയത്.
പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറുന്ന കാര്യം അഭിജിത്തിനെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും ഒന്നര വർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിന് യുവതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പിന്നീട് ചില പ്രശ്നങ്ങളുണ്ടായതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. അഭിജിത്തിന്റെ ബന്ധുക്കളെത്തിയ ശേഷം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി. ഷാജിയുടെയും രേണുകയുടെയും മകനാണ് അഭിജിത്ത്. സഹോദരൻ: അഖിൽ.
Source link