ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ഉണ്ണി മുകുന്ദൻ; ‘മാർക്കോ’യെ പ്രശംസിച്ച് പദ്മകുമാർ

ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ഉണ്ണി മുകുന്ദൻ; ‘മാർക്കോ’യെ പ്രശംസിച്ച് പദ്മകുമാർ | Unni Mukundan | Marco Film Response

ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ഉണ്ണി മുകുന്ദൻ; ‘മാർക്കോ’യെ പ്രശംസിച്ച് പദ്മകുമാർ

മനോരമ ലേഖിക

Published: December 21 , 2024 12:37 PM IST

1 minute Read

ഉണ്ണി മുകുന്ദനെയും മാർക്കോ ടീമിനെയും അഭിനന്ദിച്ച് സംവിധായകൻ പദ്മകുമാർ. മാർക്കോയിലൂടെ ഉണ്ണി മുകുന്ദൻ ‘വേറെ ലെവൽ’ എന്നു പറയാവുന്ന ശ്രേണിയിലെത്തി. ‘മാർക്കോ’ എന്ന നായകൻ കുതിച്ചു കയറുകയാണെന്നും കീഴടക്കാനുള്ള ഉയരങ്ങൾ ഉണ്ണി മുകുന്ദൻ എന്ന നടനു മുന്നിൽ തല കുനിക്കട്ടെയെന്നും പദ്മകുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. 

പദ്മകുമാറിന്റെ വാക്കുകൾ: അത്യുത്സാഹികളും കഠിനാദ്ധ്വാനികളുമായവർ ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തിൽ നമ്മളോടടുത്തു നിൽക്കുന്ന അല്ലെങ്കിൽ നമുക്കു പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കിൽ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോർജുമൊക്കെ ചേർന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും. ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാർദ്ദനൻ എഴുതി സംവിധാനം ചെയ്ത ‘ബോംബെ മാർച്ച് 12’ന്റെ ലൊക്കേഷനിലാണ്. കാണാൻ കൗതുകമുള്ള, ഭംഗിയായി ചിരിക്കുന്ന, ജോലിയിൽ അർപ്പണബോധമുള്ള ആ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി. ‘മല്ലുസിങ്ങി’ലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മൾ കണ്ടു. പിന്നെയും ഒരുപാടു സിനിമകൾക്കു ശേഷം ‘മാളികപ്പുറം’ എന്ന സൂപ്പർഹിറ്റ് സിനിമ ഉണ്ണിയെ കരിയറിന്റെ ഉയരങ്ങളിൽ എത്തിച്ചു. ഇപ്പോൾ ഇതാ  ഉണ്ണി മുകുന്ദൻ എന്ന നടൻ ‘വേറെ ലെവൽ’ എന്നു പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു; ‘മാർക്കോ’ എന്ന മാസ് ചിത്രത്തിലൂടെ. സ്വന്തം ആരാധകവൃന്ദത്തിന്റെ എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ‘മാർക്കോ’ എന്ന നായകൻ കുതിച്ചുകയറുന്നു. നിറഞ്ഞു കവിഞ്ഞ തിയറ്ററിൽ അതിനു സാക്ഷിയാകാൻ കഴിഞ്ഞതിന്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കു വയ്ക്കുന്നു. പരാജയങ്ങൾ പഴങ്കഥകൾ മാത്രമാവട്ടെ… കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണി മുകുന്ദൻ എന്ന ആത്മസമർപ്പണമുള്ള അഭിനേതാവിനു മുന്നിൽ തലകുനിക്കട്ടെ!

അഭിനന്ദനങ്ങൾ ഉണ്ണി, ഷെറീഫ്, ഹനീഫ് അദേനി ആൻഡ് ടീം.

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായിരുന്നു ഉണ്ണി മുകുന്ദൻ ചെയ്ത മാർക്കോ. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വർഷങ്ങൾക്കു ശേഷം മാർക്കോ എന്ന സിനിമയൊരുക്കിയത്. 

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

English Summary:
Director Padmakumar heaps praise on Unni Mukundan’s performance in the blockbuster hit ‘Marco’, calling it a game-changer for the actor’s career.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-unnimukundan 7g9v81evhbgv2vgfqfb913kr5o mo-entertainment-common-malayalammovienews mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-m-padmakumar


Source link
Exit mobile version