KERALAM

കാമുകന് അയച്ച വീഡിയോയില്‍ ക്ഷമാപണം, മറ്റൊരു വിവാഹം കഴിക്കണമെന്നും അഭ്യര്‍ത്ഥന

അഹമ്മദാബാദ്: കാമുകനായ യുവാവിന് അയച്ച വീഡിയോയില്‍ ക്ഷമാപണം നടത്തി, മറ്റൊരു വിവാഹം കഴിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അതിന് ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. ഗുജറാത്ത് സ്വദേശിയായ രാധ ഠാക്കൂര്‍ (27) ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം സഹോദരിക്ക് ഒപ്പമായിരുന്നു ബ്യൂട്ടി പാര്‍ലര്‍ ഉടമയായ രാധയുടെ താമസം. തിങ്കളാഴ്ച രാവിലെയാണ് ബന്ധുക്കള്‍ രാധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ജോലി കഴിഞ്ഞ് പതിവ് പോലെ മടങ്ങിയെത്തിയ രാധ ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഉറങ്ങാന്‍ പോയതെന്ന് സഹോദരി പറയുന്നു. മരണത്തിന് ശേഷം ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഒരാളുമായി സ്ഥിരം സംസാരിക്കുമായിരുന്നുവെന്നും ഇയാളുമായി അടുപ്പത്തിലാണെന്നും കുടുംബം അറിയുന്നത്. മരണത്തിന് പിന്നില്‍ ഇയാളാണെന്നാണ് സഹോദരി ആരോപിക്കുന്നത്. ഫോണില്‍ യുവാവിന് രാധ അയച്ചിരുന്ന വീഡിയോകള്‍ സഹിതം പൊലീസിന് കൈമാറിയ കുടുംബം മരണത്തില്‍ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

റെക്കോഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ രാധ കാമുകനോട് ഒരു ഫോട്ടോ ആവശ്യപ്പെടുന്നത് കേള്‍ക്കാം. എന്നാല്‍ അയാള്‍ ഫോട്ടോ അയച്ചിട്ടില്ല. റെക്കോഡ് ചെയ്ത മറ്റൊരു കോളില്‍ ഏഴു മണിക്ക് ഫോട്ടോ കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നോക്കൂവെന്നാണ് രാധ പറയുന്നത്. സങ്കടപ്പെടരുത്. സന്തോഷമായി ജീവിക്കുക. ജീവിതം ആസ്വദിച്ച് വിവാഹം കഴിക്കുക. ഞാന്‍ ആത്മഹത്യ ചെയ്തുവെന്ന് കരുതരുത്. ഞാന്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ക്ക് സന്തോഷമുണ്ടെങ്കില്‍, എന്റെ ആത്മാവിന് സമാധാനം ലഭിക്കും” രാധ അവസാനമായി റെക്കോഡ് ചെയ്ത വീഡിയോയില്‍ പറയുന്നു. വീട്ടുകാരും ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ടെന്നും സംഭവത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


Source link

Related Articles

Check Also
Close
Back to top button