ഡൽഹി മദ്യനയ അഴിമതിക്കേസ്: കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകി ലഫ്. ഗവർണർ

ഡൽഹി മദ്യനയ അഴിമതിക്കേസ്: കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകി ലഫ്. ഗവർണർ | മനോരമ ഓൺലൈൻ ന്യൂസ്- new delhi india news malayalam | Kejriwal to Face Prosecution in Delhi Excise Policy Case | Governor Approves ED’s Request to Prosecute Arvind Kejriwal | Malayala Manorama Online News

ഡൽഹി മദ്യനയ അഴിമതിക്കേസ്: കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകി ലഫ്. ഗവർണർ

ഓൺലൈൻ ഡെസ്ക്

Published: December 21 , 2024 01:20 PM IST

1 minute Read

അരവിന്ദ് കേജ്‌രിവാൾ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലഫ്. ഗവർണർ വി.കെ.സക്സേന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുമതി നൽകി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഗവർണറുടെ നടപടി.  നാലാം തവണയും വിജയം ലക്ഷ്യമിട്ട് അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ  എഎപി  തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതിനിടെയാണ് പുതിയ നീക്കം. 

കേജ്‌രിവാൾ സർക്കാരിനെതിരെ ബിജെപി ഉയർത്തിയ ഏറ്റവും വലിയ ആരോപണമായിരുന്നു ഡൽഹി മദ്യനയ അഴിമതി. കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേജ്‌രിവാളിനെ മാർച്ച് 21നാണ് അറസ്റ്റുചെയ്തിരുന്നു. സെപ്റ്റംബറിലാണ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത്.

English Summary:
Delhi Excise Policy corruption case : Trouble For Arvind Kejriwal, Delhi Lt Governor Allows Probe Agency To Prosecute Him

mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3m4dgu4d15kcemcpbh9uqav3er mo-politics-leaders-arvindkejriwal mo-judiciary-lawndorder-excise mo-judiciary-lawndorder-enforcementdirectorate


Source link
Exit mobile version