ആഗോള രാഷ്ട്രീയത്തിലും ഇടപെടാന്‍ മസ്ക്; ജര്‍മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയെ പിന്തുണച്ച് പോസ്റ്റ്
ബെര്‍ലിന്‍: ജര്‍മനിയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ തീവ്ര വലതുപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിക്ക് പിന്തുണ അറിയിച്ച് ഇലോണ്‍ മസ്ക്. അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി.) പാര്‍ട്ടിക്കാണ് മസ്ക് തന്റെ പരസ്യ പിന്തുണ അറിയിച്ച് വെള്ളിയാഴ്ച പോസ്റ്റ് ചെയ്തത്. അടുത്ത ഫെബ്രുവരിയിലാണ് ജര്‍മനിയിലെ പൊതുതിരഞ്ഞെടുപ്പ്. ‘എ.എഫ്.ഡി.ക്ക് മാത്രമേ ജര്‍മനിയെ രക്ഷിക്കാനാവൂ’ എന്ന് മസ്ക് പോസ്റ്റുചെയ്തു. നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ ഉപദേശകനായി ചേരുന്ന മസ്ക്, യൂറോപ്പിലുടനീളമുള്ള മറ്റു വലതുപക്ഷ, കുടിയേറ്റ വിരുദ്ധ പാര്‍ട്ടികള്‍ക്കും ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ട്. ശതകോടീശ്വരന്മാര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് ഇതിനോട് പ്രതികരിച്ചു. മസ്ക് നേരത്തേയും എ.എഫ്.ഡി.ക്ക് പിന്തുണ അറിയിച്ചിരുന്നു.
Source link