ആറ് വർഷം മുമ്പ് ‘മാർക്കോ’ ഒരു വില്ലനായിരുന്നു, ഇന്ന് നായകൻ: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ | Marco Unni Mukundan
ആറ് വർഷം മുമ്പ് ‘മാർക്കോ’ ഒരു വില്ലനായിരുന്നു, ഇന്ന് നായകൻ: സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ
മനോരമ ലേഖകൻ
Published: December 21 , 2024 10:55 AM IST
1 minute Read
‘മാർക്കോ’ സിനിമയ്ക്കു ലഭിക്കുന്ന പ്രേക്ഷക പ്രതികരണത്തിൽ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ. ‘മിഖായേൽ’ സിനിമയിലെ തന്റെ കഥാപാത്രമായ ‘മാർക്കോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ കുറിപ്പ്.
‘‘2018, ഡിസംബർ 21ന് ‘മാർക്കോ’െയ ഒരു വില്ലനായി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. 2024, ഡിസംബര്‍ 21ന് മാർക്കോ നായകനാണ്. ഇതാണ് സിനിമയുടെ മാജിക്. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി.’’–ഉണ്ണി മുകുന്ദന്റെ വാക്കുകൾ.
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത ചിത്രമാണ് ‘മിഖായേൽ’. മാർക്കോ എന്ന വില്ലൻ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിലെത്തിയത്. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വർഷങ്ങൾക്കു ശേഷം മാർക്കോയുമായി എത്തിയത്. ഇപ്പോൾ വില്ലൻ നായകനായി.
ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.
ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.
English Summary:
Unni Mukundan expressed his happiness over the audience response to the movie ‘Marco’.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-unnimukundan mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-nivinpauly 23u2tmmt8tvc9dlel5ura6ttbl
Source link