KERALAM

ക്രിസ്‌മസ് ആശംസയുമായി പ്രധാനമന്ത്രി മന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ #ഇരുപതോളം ബിഷപ്പുമാർ പങ്കെടുത്തു

ന്യൂഡൽഹി: കേന്ദ്രസഹ മന്ത്രി ജോർജ്ജ് കുര്യന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെ ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിച്ചു. ക്രിസ്മസ് കരോൾ ശ്രവിച്ചു.

വ്യാഴാഴ്ച രാത്രി ഏഴേമുക്കാലോടെ എത്തിയ പ്രധാനമന്ത്രി അര മണിക്കൂറാേളം ആഘോഷങ്ങളിൽ പങ്കെടുത്തു.

സിറോ മലബാർ സഭ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുമായും വിരുന്നിൽ പങ്കെടുത്ത ഇരുപതോളം ബിഷപ്പുമാരുമായും

കുശലാന്വേഷണം നടത്തിയശേഷമാണ് മടങ്ങിയത്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ വസതിയിൽ ബിഷപ്പുമാർക്ക് വിരുന്ന് നൽകിയിരുന്നു.

കേന്ദ്ര മന്ത്രിമാരായ ജെ. പി നദ്ദ, എസ്. പി. സിംഗ് ബഗേൽ, എൽ. മുരുകൻ എന്നിവരും സന്നിഹിതരായിരുന്നു.

യാക്കോബായ കേരള തലവൻ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, ക്നാനായ യാക്കോബായ സഭാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ മോഡറേറ്റർ ബിഷപ്പ് ബിജയ നായക്, ഇന്ത്യയിലെയും തെക്കൻ ഗൾഫ് രാജ്യങ്ങളിലെയും കൽദായ സുറിയാനി സഭയുടെ മലബാർ മെത്രാപ്പോലീത്ത ബിഷപ് മാർ അവ്ജിൻ കുര്യാക്കോസ്, മലബാർ സ്വതന്ത്ര സുറിയാനി സഭ ബിഷപ് സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ചർച്ച് തലവൻ ബിഷപ് സാമുവൽ മാത്യു, സിറോ മലബാർ ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി മാർത്തോമാ ചർച്ച് ബിഷപ്പ് സക്കനാസ് മാർ അപ്രേം എപ്പിസ്കോപ്പ, ഡൽഹി യാക്കോബായ സഭ ബിഷപ്പ് യൂസിബിയസ് കുര്യാക്കോസ്, മത്തഡിസ്റ്റ് ചർച്ച് ബിഷപ്പ് സുബോധ് മൊണ്ടൽ, ബിഷപ്പ് ജോസഫ് മാർ ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കൽ കാഞ്ഞിരപ്പള്ളി, ബിഷപ്പ് ജോസഫ് മാർ ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കൽ കാഞ്ഞിരപ്പള്ളി, ബിഷപ്പ് പ്രിൻസ് പാണേങ്ങാടൻ ദേവസ്സി, ബിഷപ്പ് സജി ജോർജ്ജ് നെല്ലിക്കുന്നേൽ, ബിഷപ്പ് റാഫി മഞ്ഞളി, ബിഷപ്പ് മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ എന്നിവരാണ് വിവിധ സഭകളെ പ്രതിനിധീകരിച്ച് എത്തിയത്.

മോൺസിഞ്ഞോർ വർഗീസ് വള്ളിക്കാട്ട്, റവ. ഡോ. ഡി.ജെ. അജിത് കുമാർഫാ. സജിമോൻ ജോസഫ് കോയിക്കൽ. ഫാ. എബ്രഹാം മാത്യു, ഫാ. ഷിനോജ്, ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ റോഡ്രിഗസ് റോബിൻസൺ സില്വസ്റ്റർ , ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ ബെന്റോ റോഡ്രിഗസ്

എന്നിവരും പങ്കെടുത്തു.

പി. ടി. ഉഷ എം.പി, മുൻ മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, അൽഫോൺസ് കണ്ണന്താനം, ബി.ജെ.പി നേതാക്കളായ അനിൽ ആന്റണി, അനൂപ് ആന്റണി, മുൻ ഒളിമ്പ്യൻ ഷൈനി വിൽസൺ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, സന്തോഷ് ജോർജ്ജ് കുളങ്ങര, എം.ബി.എസ് ചെയർമാൻ വി.കെ മാത്യൂസ്, അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ കെ. ജി എബ്രഹാം, താരാ ജോർജ്, പദ്മിനി തോമസ് തുടങ്ങിയവരും പങ്കെടുത്തു.


Source link

Related Articles

Back to top button