നരേന്ദ്ര മോദി കുവൈത്തിലേക്ക്; ഇന്ദിരാ ഗാന്ധിക്കു ശേഷം കുവൈത്ത് സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി | മനോരമ ഓണ്‍ലൈൻ ന്യൂസ്- Narendra Modi | Kuwait | Manorama Online News
നരേന്ദ്ര മോദി കുവൈത്തിലേക്ക്; ഇന്ദിരാ ഗാന്ധിക്കു ശേഷം കുവൈത്ത് സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി
ഓൺലൈൻ ഡെസ്ക്
Published: December 21 , 2024 10:51 AM IST
1 minute Read
സുപ്രീംകോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നു. ചിത്രം : PTI
ന്യൂഡൽഹി∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലേക്ക് പുറപ്പെട്ടു. നാലു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇന്നും നാളെയുമായുള്ള കുവൈത്ത് സന്ദർശനത്തിൽ വാണിജ്യ പ്രതിരോധമേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ചർച്ച ചെയ്യും. 1981ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ചത്.
കുവൈത്തിലെ ലേബർ ക്യാംപും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ ക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയാകും. 10 ലക്ഷത്തിലേറെ ഇന്ത്യക്കാർ കുവൈത്തിലുണ്ട്; രാജ്യത്തെ ആകെ ജനസംഖ്യയുടെ 21%, അവിടത്തെ തൊഴിൽ വിഭാഗത്തിന്റെ 30 ശതമാനവുമാണിത്.
വാണിജ്യ–വ്യാപാര രംഗത്ത് കുവൈത്തും ഇന്ത്യയും തമ്മിൽ ഏറെ ശക്തമായ ബന്ധമുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1047 കോടി ഡോളറിന്റെ ഇടപാടുകളാണു കഴിഞ്ഞ സാമ്പത്തികവർഷമുണ്ടായത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 3% കുവൈത്തിൽ നിന്നാണ്. വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ പങ്കാളിത്തം പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ.
English Summary:
PM Narendra Modi’s Kuwait visit from today, to interact with Indian diaspora, meet Emir
5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-indiragandhi 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-world-countries-kuwait 5lneilloq65kee7hn3l6anq0li mo-politics-leaders-narendramodi
Source link