ഒബാമയുടെ പ്രിയ സിനിമയായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’; നന്ദി പറഞ്ഞ് കനിയും ദിവ്യപ്രഭയും | All We Imagine As Light | Kani Kusruthi | Divya Prabha
ഒബാമയുടെ പ്രിയ സിനിമയായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’; നന്ദി പറഞ്ഞ് കനിയും ദിവ്യപ്രഭയും
മനോരമ ലേഖകൻ
Published: December 21 , 2024 09:57 AM IST
1 minute Read
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഇടം നേടി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ഔദ്യോഗിക പേജിലൂടെയാണ് ഒബാമ ഇക്കാര്യം പങ്കുവച്ചത്. ബറാക് ഒബാമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഈ സന്തോഷം ആരാധകരെ അറിയിച്ചത്.
‘2024ലെ ബറാക് ഒബാമയുടെ പ്രിയപ്പെട്ട സിനിമകളിലെ ഞങ്ങളുടെ സിനിമയും ഇടം നേടിയതിൽ അഭിമാനിക്കുന്നു. ഈ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി,’ ദിവ്യപ്രഭയും കനിയും കുറിച്ചു. കാൻ ചലച്ചിത്രമേളയിലെ ഗ്രാൻ പ്രി പുരസ്കാരം നേടിയതോടെയാണ് ചിത്രം ആഗോളശ്രദ്ധ നേടിയത്.
മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. ഏഷ്യാ പസഫിക് സ്ക്രീൻ അവാർഡിലെ ജൂറി ഗ്രാൻഡ് പ്രൈസ്, ഗോതം അവാർഡിലെ മികച്ച ഇന്‍റർനാഷനൽ ഫീച്ചർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ മികച്ച രാജ്യാന്തര ചിത്രം എന്നീ നേട്ടങ്ങളും കൈവരിച്ച ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.
English Summary:
Barack Obama’s favorite films of 2024 include the critically acclaimed Indo-French film “All We Imagine as Light,” directed by Payal Kapadiya. Learn more about this award-winning movie and its incredible journey from Cannes to Obama’s watchlist!
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kanikusruti mo-entertainment-movie-payal-kapadia 7foj5s9kroliha66173aukiuun mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-movie-divyaprabha
Source link