KERALAM
മുണ്ടക്കൈ, ചൂരൽമല ടൗൺഷിപ്പ്: ഗുണഭോക്തൃ കരട് പട്ടിക
കൽപ്പറ്റ: മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഉൾപ്പെടുത്തിയത്. ആകെ 388 കുടുംബങ്ങൾ.
കരട് ലിസ്റ്റ് കളക്ടറേറ്റ്, മാനന്തവാടി ആർ.ഡി.ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും എൽ.എസ്.ജി.ഡിയുടെ lsgkerala.gov.in ജില്ലാ ഭരണ കൂടത്തിന്റെ wayanad.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക്ലഭിക്കും.
Source link