ഭാര്യയുടെ  ചികിത്സയ്ക്ക്  പണം  കൊടുത്തില്ല: വ്യാപാരി  സൊസൈറ്റിക്ക് മുന്നിൽ  ജീവനൊടുക്കി

#ജീവനക്കാർക്ക് എതിരെ
ആത്മഹത്യാക്കുറിപ്പ്
#കട്ടപ്പനയിൽ വൻപ്രതിഷേധം

കട്ടപ്പന: കുടുംബ സ്വത്ത് വിറ്റ് ലക്ഷങ്ങൾ നിക്ഷേപിച്ച വ്യാപാരി ഭാര്യയുടെ ചികിത്സയ്ക്ക് പണം ലഭിക്കാത്തതിനെ തുടർന്ന്സഹകരണ സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കി.

കട്ടപ്പന പള്ളിക്കവലയിൽ വെറൈറ്റി ഗിഫ്‌റ്റ് ആൻഡ് ഫാൻസി ഷോപ്പ് നടത്തുകയായിരുന്ന മുളങ്ങാശേരിയിൽ സാബുവാണ് (56) സി.പി.എം ഭരിക്കുന്ന കട്ടപ്പന റൂറൽ കോ- ഓറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ ജീവനൊടുക്കിയത്.

ജീവനക്കാർ അപമാനിക്കുകയും പിടിച്ചുതള്ളിയും അസഭ്യം പറഞ്ഞും മടക്കിഅയച്ചെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്

ആറു മണിക്കൂറിന് ശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായത്.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ ഡിസ്ചാർജ് ചെയ്യാൻ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് വ്യാഴാഴ്ച സാബു എത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് സൊസൈറ്റി ഓഫീസിലേക്കുള്ള സ്റ്റെയർ കെയ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കെട്ടിടത്തിൽ താമസിക്കുന്നവരാണ് മൃതദേഹം കണ്ടത്.

പോക്കറ്റിൽ നിന്നാണ് കട്ടപ്പന പൊലീസിന്

ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. മരണത്തിന് ഉത്തരവാദികൾ ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോൾ എന്നിവരാണെന്ന് അതിൽ പറയുന്നു.

ഓഫീസിലെത്തി പ്രശ്നമുണ്ടാക്കിയതിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ഭാര്യാ സഹോദരൻ സണ്ണി ആരോപിച്ചു.

. ഇന്നലെ വൈകുന്നേരമാണ് ബന്ധുക്കൾ മേരിക്കുട്ടിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

മക്കളായ അബിനും അലനും സ്കൂൾ വിദ്യാർത്ഥികളാണ്.

സംസ്‌കാരം പിന്നീട്.

സൊസൈറ്റിക്ക് ബാദ്ധ്യത 20 കോടി ,

സാബുവിന്കിട്ടാൻ 12 ലക്ഷം

# കോൺഗ്രസ് ഭരിച്ചിരുന്ന സൊസൈറ്റി നാല് വർഷമായി സി.പി.എമ്മാണ് ഭരിക്കുന്നത്.

വായ്പ എടുത്തവർ മുടക്കം വരുത്തിയതോടെ ഇരുപതു കോടിയോളം രൂപയുടെ ബാദ്ധ്യതയിലാണ് സൊസൈറ്റി.

നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ തുടങ്ങി. തവണകളായാണ് മടക്കികൊടുത്തുകൊണ്ടിരിക്കുന്നത്.

# 50​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​രൂ​പ​യാ​ണ് ​സാ​ബു​ ​നി​ക്ഷേ​പി​ച്ച​ത്.​ ​ത​വ​ണ​ക​ളാ​യി​ തി​രി​കെ​ ​കൊടുത്തുകൊണ്ടി​രുന്നു. ഇനി​ നൽകാനുള്ളത് 12 ലക്ഷത്തോളമാണെന്ന് ​ ​സൊസൈറ്റി​ അധി​കൃതർ പറഞ്ഞു. ഓ​രോ​ ​മാ​സ​വും​ ​ഒ​ന്നേ​കാ​ൽ​ ​ല​ക്ഷം ​ ​വ​ച്ചാ​ണ് ​ കൊടുത്തുകൊണ്ടി​രുന്നത്.

വ്യാപക പ്രതി​ഷേധം

വൻ പൊലീസ് സന്നാഹം

കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകരും വ്യാപാരി വ്യവസായി ഏകോപന സമിതിയും സൊസൈറ്റിക്ക് മുമ്പിലുള്ള തൊടുപുഴ- പുളിയന്മല സംസ്ഥാനപാത ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കട്ടപ്പന നഗരത്തിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ ഹർത്താലും ആചരിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സൊസൈറ്റിയുടെ ബോർഡുകൾ പിഴുതെറിഞ്ഞു. പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസൺ സമരക്കാരും സാബുവിന്റെ ബന്ധുക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മൃതദേഹം മാറ്റാൻ അനുവദിച്ചത്.

`ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ലഭിച്ച ശേഷം പ്രതികരിക്കാം.’

-വി.എൻ. വാസവൻ,

സഹകരണ മന്ത്രി

`ഒരുപതിറ്റാണ്ടിലേറെയായി ഇടപാടുകൾ നടത്തിയിരുന്ന നിക്ഷേപകനാണ് സാബു. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് ഭരണസമിതി.’

-സൊസൈറ്റി ഭാരവാഹികൾ

.


Source link
Exit mobile version