INDIALATEST NEWS

മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു – Former Haryana Chief Minister Om Prakash Chautala passes away – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഓൺലൈൻ ഡെസ്‍ക്

Published: December 20 , 2024 12:53 PM IST

Updated: December 20, 2024 01:06 PM IST

1 minute Read

ഓം പ്രകാശ് ചൗട്ടാല

ചണ്ഡിഗഡ്∙ മുൻ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു.

1935 ലാണ് ഓം പ്രകാശ് ചൗട്ടാലയുടെ ജനനം. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗട്ടാലയെ കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒമ്പതര വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. 2020 ലാണ് ചൗട്ടാല ജയില്‍ മോചിതനാകുന്നത്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല, അജയ് ചൗട്ടാല എന്നിവര്‍ മക്കളാണ്. ചൗട്ടാലയുടെ ചെറുമകന്‍ ദുഷ്യന്ത് ചൗട്ടാല ഹരിയാനയില്‍ കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

English Summary:
Om Prakash Chautala: Former Haryana Chief Minister Om Prakash Chautala passes away

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-news-national-states-haryana 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7sb7p16fdkp06jo85h9jiu72p5


Source link

Related Articles

Back to top button