തിരുവനന്തപുരം: ക്രിസ്മസിന് ഒരു ഗഡു ക്ഷേമപെൻഷൻ ആയി 1600 രൂപാവീതം 62ലക്ഷം പേർക്ക് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.തിങ്കളാഴ്ച മുതൽ വിതരണം ആരംഭിക്കും. 27ലക്ഷംപേർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയും ശേഷിക്കുന്നവർക്ക് സഹകരണബാങ്കുകൾ വഴി നേരിട്ടും നൽകും.ഡിസംബർ മാസത്തെ ക്ഷേമപെൻഷൻ ആണ് വിതരണം ചെയ്യുന്നത്.
ഈ വർഷം ഏപ്രിൽ മുതൽ അതത് മാസമാണ് ക്ഷേമപെൻഷൻ വിതരണം.നിലവിൽ നാലുഗഡു കുടിശികയുണ്ട്.അതിൽ ഒരെണ്ണം ഈ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യും.ബാക്കി മൂന്ന് ഗഡു കുടിശിക അടുത്ത വർഷം നൽകും. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ നൽകാൻ ചെലവാക്കിയത്. ഇതിന്റെ 98 ശതമാനം സംസ്ഥാനത്തിന്റേതും ബാക്കി രണ്ടു ശതമാനം കേന്ദ്ര വിഹിതവുമാണ്. കേന്ദ്രസർക്കാർ വിഹിതത്തിൽ 2023 ജൂലായ് മുതൽ ഇതുവരെയായി 425 കോടിയോളം രൂപ കുടിശികയുണ്ട്.
Source link