ക്ഷേത്രത്തിന്റെ അറ്റകുറ്റപണികൾ തടഞ്ഞ വനം ഉദ്യോഗസ്ഥനെ ഓഫിസിൽ കയറി തല്ലി; ബിജെപി നേതാവിന് 3 വർഷം തടവ് – Three-year Imprisonment for BJP MLA in Forest Officer Assault Case -Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
വനം ഉദ്യോഗസ്ഥനെ ഓഫിസിൽ കയറി തല്ലി; ബിജെപി നേതാവിനും സഹായിക്കും 3 വർഷം തടവ്
ഓൺലൈൻ ഡെസ്‍ക്
Published: December 20 , 2024 09:28 AM IST
1 minute Read
ഭവാനി സിങ് റാവത്ത് രവികുമാർ മീണയെ തല്ലുന്ന വിഡിയോയിൽനിന്ന് (Photo:X)
ജയ്പൂർ∙ 2022ൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ ഓഫിസിൽ കയറി തല്ലിയ കേസിൽ ബിജെപി മുൻ എംഎൽഎ ഭവാനി സിങ് രജാവത്തിനെയും സഹായി മഹാവീർ സുമനെയും പ്രത്യേക കോടതി 3 വർഷത്തെ തടവിന് ശിക്ഷിച്ചു. എസ്‌സി/എസ്‌ടി കോടതി കുറ്റവാളികൾക്ക് 20,000 രൂപ വീതം പിഴയും ചുമത്തി. ശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് രജാവത്ത് പറഞ്ഞു.
ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) രവികുമാർ മീണയുടെ പരാതിയിൽ 2022 മാർച്ച് 31 നാണ് രജാവത്തിനും സുമനുമെതിരെ ഐപിസി സെക്ഷൻ 332, 353, 34, എസ്‌സി/എസ്ടി ആക്‌ട് സെക്ഷൻ 3(2) എന്നിവ പ്രകാരം കേസെടുത്തത്. ഒരു ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ നിർത്തിവച്ചതിൽ പ്രതിഷേധിച്ച് രജാവത്ത് തന്റെ അനുയായികൾക്കൊപ്പം ഡിസിഎഫിന്റെ ഓഫിസിലേക്ക് ഇരച്ചുകയറുകയും ഡിസിഎഫിനെ തല്ലുകയും ചെയ്തുവെന്നാണ് ആരോപണം. തന്റെ ഇടതുകൈ കൊണ്ട് രജാവത്ത് ഡിസിഎഫിനെ തല്ലുന്ന വിഡിയോ അന്ന് സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു.
English Summary:
Forest Officer Assault Case: Rajasthan BJP leader sentenced to three years in jail for slapping forest officer
1g1t69e1kjjeincp4r9a6n4afl 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-highcourt mo-news-national-states-rajasthan
Source link