അതീവ ഗ്ലാമറസ്സായി അഞ്ജു കുര്യൻ; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ

അതീവ ഗ്ലാമറസ്സായി അഞ്ജു കുര്യൻ; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ | Anju Kurian Latest Photoshoot
അതീവ ഗ്ലാമറസ്സായി അഞ്ജു കുര്യൻ; ഫോട്ടോഷൂട്ട് വിഡിയോ വൈറൽ
മനോരമ ലേഖകൻ
Published: December 20 , 2024 09:33 AM IST
Updated: December 20, 2024 09:40 AM IST
1 minute Read
അഞ്ജു കുര്യൻ
നടി അഞ്ജു കുര്യന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അതീവ ഗ്ലാമറസ്സായാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പ്രഷുൺ പ്രശാന്ത് ആണ് ഫോട്ടോഗ്രാഫർ.
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍. പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന സമയത്തുതന്നെ മോഡലിങ് ചെയ്തിരുന്നു. മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം.
തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു.
അടുത്ത വർഷം നടി വിവാഹജീവിതത്തിലേക്കുന്നുവെന്ന വിശേഷവുമുണ്ട്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. റോഷൻ എന്നാണ് വരന്റെ പേര്.
English Summary:
Anju Kurian’s Glamour Photoshoot Video Goes Viral
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-anju-kurian mo-entertainment-common-malayalammovienews mo-entertainment-movie-photoshootvideo f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 3uclgf6luc95qdb15trkue4r1j
Source link