KERALAM

കാനം രാജേന്ദ്രൻ സാഹിത്യ പുരസ്‌കാരം സലിൻ മാങ്കുഴിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ സർഗ നൽകുന്ന കാനം രാജേന്ദ്രൻ സാഹിത്യ പുരസ്‌കാരത്തിന് സലിൻ മാങ്കുഴിയുടെ നോവൽ ‘എതിർവാ’ അർഹമായി. 11111 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
വേണാടിന്റെ ചരിത്രത്തിലെ ഏറെ അറിയപ്പെടുന്ന ഒരു ചരിത്രസംഭവത്തിലെ കാണാക്കാഴ്ചകൾ, ആരും അറിയാത്ത കഥകൾ എന്നിവ അത്യപൂർവമായ ഗവേഷണ പാടവത്തോടെ കണ്ടെടുത്ത് സാധാരണ വായനക്കാരോട് സംവദിക്കുന്ന രീതിയിൽ അവതരിപ്പിച്ച നോവലാണ് എതിർവാ എന്ന് ഡോ. പി.കെ. രാജശേഖരൻ, രാഹുൽ രാധാകൃഷ്ണൻ, എസ്. ബിനുരാജ് എന്നിവർ അടങ്ങിയ പുരസ്‌കാര നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു.
പി.ആർ.ഡിയിൽ അഡിഷണൽ ഡയറക്ടറായ സലിൻ മാങ്കുഴി പേരാൾ, പത യു/എ എന്നീ കഥാ സമാഹാരങ്ങളും ‘എതിർവാ’യ്ക്ക് പുറമേ ആനന്ദ ലീല എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button