വിദ്വേഷപ്രസംഗം: മാപ്പ് പറയാതെ ജഡ്ജി | മനോരമ ഓൺലൈൻ ന്യൂസ് – Judge Shekhar Kumar Yadav Defends Hate Speech Remarks | Shekhar Kumar Yadav | Allahabad High Court | അലഹാബാദ് ഹൈക്കോടതി | ജസ്റ്റിസ് ശേഖർ കുമാർ യാദവ് | India New Delhi News Malayalam | Malayala Manorama Online News
വിദ്വേഷപ്രസംഗം: മാപ്പ് പറയാതെ ജഡ്ജി
മനോരമ ലേഖകൻ
Published: December 20 , 2024 03:07 AM IST
1 minute Read
ജസ്റ്റിസ് ശേഖർ കുമാർ യാദവ്
ന്യൂഡൽഹി ∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് മാപ്പു പറയുമോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞദിവസം കൊളീജിയത്തിനു മുന്നിൽ ഹാജരായ ജസ്റ്റിസ് ശേഖറിനോട് മാപ്പു പറയണമെന്ന അഭിപ്രായം കൊളീജിയം മുന്നോട്ടുവച്ചു. എന്നാൽ, ഇനിയൊരു പൊതുപരിപാടിയിൽ പ്രസംഗത്തെക്കുറിച്ചു വ്യക്തത വരുത്താമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഏതാനും ദിവസം കൂടി കാത്തിരുന്ന ശേഷമേ, നടപടിയുടെ കാര്യത്തിൽ കൊളീജിയം തീരുമാനമെടുക്കൂ.ഹിന്ദുക്കളുടെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞ ജസ്റ്റിസ് ശേഖർ, മുസ്‌ലിംകൾക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങളും നടത്തി.
English Summary:
Shekhar Kumar Yadav Refuses to Apologize: Allahabad High Court Judge Shekhar Kumar Yadav refuses to apologize for his controversial hate speech delivered at a Vishva Hindu Parishad event, despite the Collegium’s advice.
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt mo-judiciary-judge 3pp5bfoh7kfpnd565bkl7lmrgu
Source link