പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം നാളെയും മറ്റന്നാളും | മനോരമ ഓൺലൈൻ ന്യൂസ് – Narendra Modi’s Kuwait visit: Prime Minister Narendra Modi to visit Kuwait after 43 years | India News Malayalam | Malayala Manorama Online News
പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം നാളെയും മറ്റന്നാളും
മനോരമ ലേഖകൻ
Published: December 20 , 2024 03:13 AM IST
1 minute Read
നരേന്ദ്ര മോദി (Photo by Maxim Shemetov / POOL / AFP)
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 21, 22 തീയതികളിൽ കുവൈത്ത് സന്ദർശിക്കും. 43 വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന പ്രധാനമന്ത്രി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ഓഗസ്റ്റിൽ കുവൈത്ത് സന്ദർശിച്ചിരുന്നു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹിയ ഈ മാസം 3, 4 തീയതികളിൽ ഡൽഹി സന്ദർശിക്കുകയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
English Summary:
Narendra Modi’s Kuwait visit: Prime Minister Narendra Modi to visit Kuwait after 43 years
4tf52feuscgk586kna4a5i2mtt mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-kuwait mo-politics-leaders-sjaishankar mo-politics-leaders-narendramodi
Source link