INDIALATEST NEWS

അജിത് പവാ‍ർ ഒരു നാൾ മുഖ്യമന്ത്രിയാകും: ഫഡ്നാവിസ്

അജിത് പവാ‍ർ ഒരു നാൾ മുഖ്യമന്ത്രിയാകും: ഫഡ്നാവിസ് | മനോരമ ഓൺലൈൻ ന്യൂസ് – Devendra Fadnavis’ remark on Ajit Pawar: Devendra Fadnavis predicts Ajit Pawar will become Maharashtra’s Chief Minister one day, highlighting their collaborative 24-hour governance strategy with Eknath Shinde | India News Malayalam | Malayala Manorama Online News

അജിത് പവാ‍ർ ഒരു നാൾ മുഖ്യമന്ത്രിയാകും: ഫഡ്നാവിസ്

മനോരമ ലേഖകൻ

Published: December 20 , 2024 03:20 AM IST

1 minute Read

അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡേ (ചിത്രം:പിടിഐ)

മുംബൈ ∙ എൻസിപി നേതാവ് അജിത് പവാറും ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാ‌വിസ് ഇന്നലെ നിയമസഭയിൽ പറഞ്ഞു. ‘ഞാനും ഉപമുഖ്യമന്ത്രിമാരും 24 മണിക്കൂർ ഷിഫ്റ്റിലാണ് ജോലി ചെയ്യുന്നത്. അജിത് പവാർ അതിരാവിലെ എഴുന്നേൽക്കുന്ന ആളായതിനാൽ രാവിലെ കൂടുതൽ ജോലി ചെയ്യും. ഉച്ചയ്ക്ക് 12 മുതൽ അർധരാത്രി വരെ ഞാൻ ജോലി ചെയ്യും. രാത്രി മുഴുവൻ ഏക്നാഥ് ഷിൻഡെ ജോലി ചെയ്യും’– ഫഡ്നാവിസ് പറഞ്ഞു. തുടർന്ന് അജിത് പവാറിനെ നോക്കി– ‘നിങ്ങളെ സ്ഥിരം ഉപമുഖ്യമന്ത്രിയെന്നാണു വിളിക്കുന്നത്. എന്നാൽ ഒരു ദിവസം നിങ്ങൾ മുഖ്യമന്ത്രിയാകും. അതാണ് എന്റെ ആഗ്രഹം’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആറാം തവണയാണ് അജിത് ഉപമുഖ്യമന്ത്രിയാകുന്നത്.

English Summary:
Devendra Fadnavis’ remark on Ajit Pawar: Devendra Fadnavis predicts Ajit Pawar will become Maharashtra’s Chief Minister one day, highlighting their collaborative 24-hour governance strategy with Eknath Shinde

2r1kch01uoc492ggvdee90cboo mo-politics-leaders-eknathshinde 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-devendrafadnavis mo-news-national-states-maharashtra


Source link

Related Articles

Back to top button