KERALAM

19 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ഇൻഫ്ലുവൻസർക്ക് പിഴ ചുമത്തി സെബി; തിരികെ നൽകേണ്ടത് 9.5 കോടി

മുംബയ്: യൂട്യൂബ് ഇൻഫ്ളുവൻസർക്ക് പിഴയിട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി). രജിസ്‌ട്രേഷനില്ലാതെ നിക്ഷേപ ഉപദേശക സംരംഭം നടത്തിയതിനാണ് പിഴയിട്ടത്. യൂട്യൂബർ രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ രവീന്ദ്ര ഭാരതി എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനുമെതിരെയാണ് നടപടി. ഒൻപതരക്കോടി തിരിച്ചുനൽകണം. ഇതുകൂടാതെ ഭാരതിക്കും കൂട്ടാളികൾക്കും 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.


2025 ഏപ്രിൽ നാല് വരെ ഓഹരി വിപണിയിൽ നിന്ന് രവീന്ദ്ര ബാലു ഭാരതിയെ വിലക്കുകയും, അനധികൃതമായി സമ്പാദിച്ച 9.5 കോടി തിരികെ നൽകണമെന്നും സെബി നിർദേശിച്ചു. ഭാരതിയും അദ്ദേഹത്തിന്റെ കമ്പനിയും ഓഹരി വിപണിയിൽ അനുഭവ പരിചയമില്ലാത്ത നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചെന്ന് സെബിയുടെ അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് യൂട്യൂബ് ചാനലുകളിലായി 19 ലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഭാരതിക്കുള്ളത്.

തന്റെ സബ്‌സ്‌ക്രൈബേഴ്‌സിന് അപകടകരമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ സ്വാധീനം പ്രയോജനപ്പെടുത്തിയെന്ന് സെബി വ്യക്തമാക്കി. നിക്ഷേപത്തിലെ റിസ്‌ക് വെളിപ്പെടുത്താതെ ഉയർന്ന റിട്ടേൺ ലഭിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തെന്നും അന്വേഷണത്തിൽ കണ്ടെത്തി.
TAGS: NEWS 360, NATIONAL, NATIONAL NEWS, YOUTUBER, SEBI, ILLEGAL MARKET ACTIVITIES, LATESTNEWS


Source link

Related Articles

Back to top button