കാമുകി കൊടുത്ത 35 ലക്ഷം തിരികെനല്‍കേണ്ടെന്ന് യുവാവിനോട് ചൈനയിലെ കോടതി; കാരണം വഞ്ചന


ഷാങ്ഹായ്: ബന്ധം പുനഃസ്ഥാപിക്കാനായി മുന്‍കാമുകി നല്‍കിയ പണം തിരികേ നല്‍കേണ്ടതില്ലെന്ന് യുവാവിനോട് ചൈനയിലെ കോടതി. ഷാങ്ഹായ് നഗരത്തിലാണ് സംഭവം. കാമുകി നല്‍കിയ 300,000 ചൈനീസ് യുവാന്‍ (ഏകദേശം 35 ലക്ഷം ഇന്ത്യന്‍ രൂപ അഥവാ 40,000 യു.എസ്. ഡോളര്‍) ആണ് ഇതോടെ ലി എന്ന യുവാവിന് സ്വന്തമായത്. 2018-ലാണ് ഷു എന്ന യുവതിയെ ലി കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നത്. രണ്ടുവര്‍ഷത്തിനുശേഷമാണ് ഷുവും തന്റെ അനന്തരവനും തമ്മില്‍ അവിഹിതമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. കോപാകുലനായ ലി പ്രണയബന്ധം അവസാനിപ്പിക്കുകയാണെന്ന് തുറന്ന് പറഞ്ഞു.


Source link

Exit mobile version