രാജ്യംവിടുംമുമ്പ് രഹസ്യങ്ങൾ അസദ് ഇസ്രയേലിന് ചോർത്തി നൽകിയെന്ന് ആരോപണം; ‘സ്വന്തം സുരക്ഷ ഉറപ്പാക്കി’
ഡമാസ്‌കസ്: രാജ്യം വിടും മുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചുവെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അസദ് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ സിറിയയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.ആയുധ സംഭരണ കേന്ദ്രങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളാണ് ബാഷര്‍ അല്‍-അസദ് ഇസ്രയേല്‍ സൈനികോദ്യോഗസ്ഥർക്ക് കൈമാറിയത്. ഇതിന് പകരമായി റഷ്യയിലേക്ക് പലായനം ചെയ്യുന്ന സിറിയന്‍ പ്രസിഡന്റിന്റെ വിമാനത്തിന് ഭീഷണിയൊന്നുമുണ്ടാകില്ല എന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ഉറപ്പുനല്‍കി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Source link