WORLD

ബില്‍ ഗേറ്റ്സ്: വേദനിക്കുന്ന കോടീശ്വരനോ മനുഷ്യദുരിതം വിറ്റു കാശാക്കുന്ന ചെകുത്താനോ?


ഏമ്പക്കം, അധോവായു എന്നിവ മുഖാന്തിരം കന്നുകാലികള്‍ പുറപ്പെടുവിക്കുന്ന മീഥേന്‍ വാതകത്തിന്റെ തോതു കുറച്ച് ആഗോളതാപനം കുറയ്ക്കാനായി കൃത്രിമഘടകം ചേര്‍ത്ത കാലിത്തീറ്റ പരീക്ഷിച്ചു തുടങ്ങിയത് യു.കെയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിലുപയോഗിക്കുന്ന രാസവസ്തു പാലിലൂടെ മനുഷ്യരിലെത്തുമെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പറഞ്ഞ് പാലു വാങ്ങി റോഡിലൊഴിച്ചു വരെ ലണ്ടനില്‍ പ്രതിഷേധമുണ്ടായി.ഡി.എസ്.എം ഫിര്‍മെനിച്ച് എന്ന സ്വിസ്-ഡച്ചു കമ്പനിയാണ് ബോവര്‍ എന്ന ഈ കൃത്രിമ ഉല്‍പ്പന്നത്തിന്റെ സ്രഷ്ടാക്കളെങ്കിലും വലിയൊരു ശതമാനം പ്രതിഷേധക്കാര്‍ വില്ലനായി കരുതുന്നത് ബില്‍ ഗേറ്റ്സിനെയാണ്. ഒരു പക്ഷേ, ഗേറ്റ്സ് കന്നുകാലികളില്‍നിന്നു മീഥേന്‍ പുറത്തുവരുന്നതു നിയന്ത്രിക്കുന്നതിന് മരുന്നുണ്ടാക്കാന്‍ ആരംഭിച്ച ഓസ്ട്രേലിയന്‍ കമ്പനിയില്‍ കഴിഞ്ഞ വര്‍ഷം 12 മില്യന്‍ ഡോളര്‍ നിക്ഷേപിച്ചതാകാം കാരണം. ഗേറ്റ്സിനെപ്പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കുന്നവര്‍ നന്നേ കുറയും. എന്നിട്ടും അത്തരം ഒരു പ്രതിച്ഛായ അദ്ദേഹത്തിനുണ്ടായത് എങ്ങനെയാണ്?


Source link

Related Articles

Back to top button