WORLD
സ്ത്രീയോട് പെരുമാറേണ്ടത് പൂവിനെ പരിചരിക്കുന്നതു പോലെ; കുറിപ്പുമായി ആയത്തുള്ള ഖമേനി
ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്‍ക്കെതിരേ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെ കുറിപ്പുമായി ഇറാന്റെ പരമാധികാരി ആയത്തുള്ള ഖമേനി. ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമാണ് ഖമേനിയുടെ പ്രസ്താവന. ഖമേനിയുടെ ഭരണത്തില്‍കീഴില്‍ കര്‍ശനമായി നടപ്പിലാക്കി വരുന്ന ഹിജാബ് നിയമങ്ങള്‍ക്കെതിരേ കടുത്ത പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തും നടക്കുന്നത്. “ഒരു സ്ത്രീ ലോലമായ ഒരു പൂവാണ്, അടുക്കളക്കാരിയല്ല. പൂവിനെ പരിപാലിക്കുന്നതുപോലെയാകണം ഒരു സ്ത്രീയോട് പെരുമാറേണ്ടത്. പൂവിനെ നല്ലതു പോലെ പരിചരിക്കേണ്ടതുണ്ട്. അതിന്റെ പുതുമയും സുഖകരമായ പരിമളവും പ്രയോജനപ്പെടുത്തുകയും അന്തരീക്ഷത്തെ സുഗന്ധപൂരിതമാക്കാൻ ഉപയോഗപ്പെടുത്തുകയും വേണം”, ഖമേനി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
Source link