INDIA

ആശങ്കകൾക്ക് വിരാമം: മുംബൈ ബോട്ട് ദുരന്തത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ

‘ആശങ്കകൾക്ക് വിരാമം’: മുംബൈ ബോട്ട് ദുരന്തത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ | മനോരമ ഓൺലൈൻ ന്യൂസ്-mumbai india news malayalam | Mumbai Boat Tragedy | Missing Malayali Couple Found Safe After Mumbai Boat Tragedy | Malayala Manorama Online News

ആശങ്കകൾക്ക് വിരാമം: മുംബൈ ബോട്ട് ദുരന്തത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ

ഓൺൈലൻ ഡെസ്ക്

Published: December 19 , 2024 03:25 PM IST

1 minute Read

അപകടത്തിൽപെട്ട ബോട്ട്. Image Credit: ANI

മുംബൈ∙ നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരെയാണ് കണ്ടെത്തിയത്. അപകടത്തിൽനിന്നും രക്ഷപ്പെട്ട ഇവരുടെ ആറു വയസുകാരൻ മകനെ മാത്രമാണ് ബന്ധുക്കൾക്ക് കണ്ടെത്താൻ സാധിച്ചിരുന്നുള്ളൂ. ഇതോടെയാണ് അപകടത്തിന് പിന്നാലെ ദമ്പതികളെ കാണാതായെന്ന വാർത്ത പരന്നത്. ദമ്പതികൾ മുംബൈ ഡോക് യാർഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകടശേഷം ദമ്പതികളെ രക്ഷാപ്രവർത്തകർ മുംബൈ ഡോക്‌ യാർഡിലേക്കും ആറു വയസുകാരൻ ഏബൽ മാത്യുവിനെ ഉറാൻ തുറമുഖത്തേക്കുമാണ് എത്തിച്ചത്. ഇതോടെയാണ് കുട്ടിയും മാതാപിതാക്കളും രണ്ടിടത്തായത്. തുടർന്ന് ബന്ധുക്കൾ പൊലീസിന് ബന്ധപ്പെട്ടെങ്കിലും കുട്ടിയെ മാത്രം ലഭിച്ചു. വൈകാതെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദമ്പതികൾ അപകടത്തെ അതിജീവിച്ച് ഡോക്‌യാർഡിൽ എത്തിയതായി സ്ഥിരീകരിച്ചത്. കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടുണ്ട്.

English Summary:
Mumbai Boat Tragedy: Missing Malayali couple, Mathew and Nisha George, found safe after a Mumbai boat collision tragedy. Their six year old son was initially found separately, leading to widespread concern.

5us8tqa2nb7vtrak5adp6dt14p-list 4lh3b5fjftt103ek845jntvvaa 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-boataccident mo-news-common-mumbainews mo-children-parents


Source link

Related Articles

Back to top button