കൊച്ചി: ഉദയംപേരൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് അപകടം. 100 വർഷം പഴക്കമുള്ള കണ്ടനാട് ജെബി സ്കൂളിന്റെ കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിൽ അങ്കണവാടിയാണ് പ്രവർത്തിച്ചിരുന്നത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. അങ്കണവാടിയിൽ ആറ് കുട്ടികളാണ് പഠിക്കുന്നത്. അപകടം കുട്ടികൾ എത്തുന്നതിന് മുൻപായതുകൊണ്ട് വലിയ അപകടം ഒഴിവായെന്നാണ് നാട്ടുകാർ പറയുന്നത്. തകർന്ന കെട്ടിടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കെട്ടിടത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ചും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം കുട്ടികളെ ഇവിടേയ്ക്ക് പഠിക്കാൻ രക്ഷിതാക്കൾ വിടുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കെട്ടിടം പുനർനിർമിക്കാനായി പല പരാതികളും പഞ്ചായത്തിൽ കൊടുത്തിട്ടുണ്ടെന്നും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അങ്കണവാടിയിലെ ആയ ലിസി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Source link