തീർഥാടനത്തിൻ്റെ മറവിൽ രാജ്യത്തെത്തുന്നത് ഭിക്ഷാടകരും പോക്കറ്റടിക്കാരും; പാകിസ്താന് താക്കീതുമായി സൗദി
റിയാദ്: തീര്‍ഥാടനത്തിന്റെ മറവില്‍ പാകിസ്താനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഭിക്ഷാടകരും പോക്കറ്റടിക്കാരുമെത്തുന്നത് വ്യാപകമായതോടെ ശക്തമായ മുന്നറിയിപ്പുമായി രാജ്യം. രാജ്യത്തേക്ക് പാകിസ്താനില്‍ നിന്നുള്ള ഭിക്ഷാടകരുടെയും പോക്കറ്റടിക്കാരുടെയും ക്രിമിനലുകളുടെയും കുത്തൊഴുക്ക് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി.ഹജ്ജ്, ഉംറ നിര്‍വഹണത്തിനിടയില്‍ മക്ക മസ്ജിദിന് സമീപത്ത് നിന്ന് അധികൃതര്‍ പിടികൂടിയ പോക്കറ്റടിക്കാരില്‍ 90 ശതമാനവും പാകിസ്താന്‍ വംശജരാണെന്ന് സൗദി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മതപരമായ വിസകളുടെ ദുരുപയോഗവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ വംശജര്‍ വ്യാപകമാകുന്നതും ആശങ്ക വര്‍ധിപ്പിച്ചതോടെയാണ് സൗദി കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. ഇത് അവഗണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി മുന്നറിയിപ്പ് നല്‍കിയിയട്ടുണ്ട്.
Source link