തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ (ന്യൂജെനറേഷൻ) എം.കോം. (ഇന്റർനാഷണൽ ട്രേഡ്) പി.ജി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തിയ ജർമ്മൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയിരുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജനുവരി 6ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസബിലിറ്റി) (2015 സ്‌കീം – റെഗുലർ – 2023 അഡ്മിഷൻ, മേഴ്സിചാൻസ് – 2015 2017 അഡ്മിഷൻ വരെ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഡ് പരീക്ഷയോടനുബന്ധിച്ച് നടത്തുന്ന കോംമ്പ്രിഹെൻസീവ് വൈവ & ഡെസർട്ടേഷൻ വൈവ പരീക്ഷകൾ ജനുവരി 8 മുതൽ 17 വരെ തിരുവനന്തപുരം തൈയ്ക്കാട് ഗവ. കോളേജ് ഒഫ് ടീച്ചർ എജ്യൂക്കേഷൻ, പന്തളം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ നടത്തും.
Source link