പി.എസ്.സി ഒന്നാംഘട്ട പരീക്ഷ 28ന്

തിരുവനന്തപുരം: പത്താംക്ലാസ് അടിസ്ഥാനയോഗ്യത ആവശ്യമായ വിവിധ തസ്തികകളുടെ ഒന്നാംഘട്ട പൊതുപ്രാഥമിക പരീക്ഷ (ഒ.എം.ആർ) (കാറ്റഗറി നമ്പർ 134/2023, 259/2023, 446/2023, 447/2023, 696/2023,
697/2023) ഈ മാസം 28ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തും. കേരള വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നമ്പർ 521/2023) തസ്തികയിലേക്ക് 30ന് രാവിലെ 07:15 മുതൽ 9:15വരെയും ഒ.എം.ആർ പരീക്ഷ നടത്തും.
നീന്തൽ പരീക്ഷ
തിരുവനന്തപുരം ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 447/2022) തസ്തികയിലേക്ക് നാളെ (20) തൃശൂർ ജില്ലയിലെ കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് അക്കാഡമിയിൽ വച്ച് നീന്തൽ പരീക്ഷ നടത്തും.
പ്രമാണ പരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീതകോളേജുകൾ) ലക്ചറർ ഇൻ മൃദംഗം (കാറ്റഗറി നമ്പർ
45/2022) തസ്തികയിലേക്ക് നാളെ (20) പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
Source link