എൽഐസി ഏജന്റുമാരുടെ കമ്മിഷൻ കുറച്ചത് പുനഃപരിശോധിക്കണം: പാർലമെന്റ് സ്ഥിരസമിതിയുടെ ശുപാർശ | മനോരമ ഓൺലൈൻ ന്യൂസ് – LIC Agent Protests: The parliamentary finance committee recommends reviewing reduced LIC agent commissions after protests from agents impacted by new regulations. The changes affect the Special Surrender Value (SSV) calculation and agent morale | India News Malayalam | Malayala Manorama Online News
എൽഐസി ഏജന്റുമാരുടെ കമ്മിഷൻ കുറച്ചത് പുനഃപരിശോധിക്കണം: പാർലമെന്റ് സ്ഥിരസമിതിയുടെ ശുപാർശ
മനോരമ ലേഖകൻ
Published: December 19 , 2024 02:07 AM IST
Updated: December 19, 2024 03:14 AM IST
1 minute Read
ഒക്ടോബർ 1 മുതൽ ഏജന്റുമാരുടെ കമ്മിഷൻ കുറച്ചു
ഫയൽ ചിത്രം
ന്യൂഡൽഹി ∙ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറയ്ക്കുന്ന തരത്തിലുള്ള പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ധനകാര്യവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്ഥിരസമിതി ശുപാർശ ചെയ്തു. ഒക്ടോബർ 1 മുതൽ നടപ്പാക്കിയ പുതിയ വ്യവസ്ഥകൾക്കെതിരെ ഏജന്റുമാർ പ്രതിഷേധമുയർത്തിയിരുന്നു. സ്പെഷൽ സറണ്ടർ വാല്യു (എസ്എസ്‍വി) കണക്കാക്കുന്നതിൽ വരുത്തിയ മാറ്റം ഏജന്റുമാരുടെ കമ്മിഷനെ ബാധിക്കുമെന്ന് സമിതി വിലയിരുത്തി. പുതിയ പരിഷ്കാരങ്ങൾ ഏജന്റുമാരുടെ ആത്മവീര്യത്തെ ബാധിച്ചേക്കാം. അതുകൊണ്ട് വിഷയം പുനഃപരിശോധിക്കണമെന്നാണ് ബിജെപി അംഗമായ ഭർതൃഹരി മെഹ്താബ് അധ്യക്ഷനായ സമിതിയുടെ നിർദേശം.
14 ലക്ഷത്തോളം വരുന്ന എൽഐസി ഏജന്റുമാരുടെ വെട്ടിക്കുറച്ച കമ്മിഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ കഴിഞ്ഞ ദിവസം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. പോളിസി ഉടമകൾക്ക് ഒന്നാം വർഷം സറണ്ടർ വാല്യു നൽകണമെന്ന ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയുടെ നിർദേശത്തിന്റെ മറവിലാണ് ഒക്ടോബർ 1 മുതൽ ഏജന്റുമാരുടെ കമ്മിഷൻ കുറച്ചതെന്നാണ് ഏജന്റുമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
English Summary:
LIC AgentS commissions: The parliamentary finance committee recommends reviewing reduced LIC agent commissions after protests from agents.
mo-legislature-parliament mo-legislature-ministryoffinance mo-news-common-malayalamnews mo-business-lifeinsurancecorporationofindia 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 7temas3ricp9a6jsnjb86eisk2
Source link