4 വർഷവും 3 മാസവും ജയിലിൽ; ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിനു ജാമ്യം

4 വർഷവും 3 മാസവും ജയിലിൽ; ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിന് 7 ദിവസത്തെ ജാമ്യം | മനോരമ ഓൺലൈൻ ന്യൂസ് – JNU Leader Umar Khalid Granted Interim Bail After Four Years in Jail | JNU | India Delhi News Malayalam | Malayala Manorama Online News

4 വർഷവും 3 മാസവും ജയിലിൽ; ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിനു ജാമ്യം

ഓൺലൈൻ ഡെസ്ക്

Published: December 18 , 2024 07:41 PM IST

1 minute Read

ഉമർ ഖാലിദ് (File Photo: PTI)

ന്യൂഡൽഹി ∙ ഡൽഹി കലാപക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമല്‍ ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണു ഡൽഹി ഹൈക്കോടതി അനുവദിച്ചത്.

അറസ്റ്റിലായി 4 വർഷവും 3 മാസവും പിന്നിട്ട ശേഷമാണു ജാമ്യം ലഭിക്കുന്നത്. ഒട്ടേറെ തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. ഡൽഹി കലാപത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു ഉമർ ഖാലിദിന്റെ അറസ്റ്റ്.

English Summary:
Umar Khalid’s interim bail: The Delhi High Court granted Umar Khalid, a former JNU student leader accused in the Delhi riots, seven days of interim bail to attend a family wedding.

mo-crime-uapa 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 7eethhk9mpho8bo65b3j6apptg mo-judiciary-delhi-high-court mo-news-world-countries-india-indianews mo-educationncareer-jnu mo-judiciary-bail


Source link
Exit mobile version