സുരാജിന്റെ ‘എക്സ്ട്രാ ഡീസന്റ്’: ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

സുരാജിന്റെ ‘എക്സ്ട്രാ ഡീസന്റ്’: ഓൺലൈൻ ബുക്കിങ് ആരംഭിച്ചു | Extra Decent | Suraj | ED | Online Booking
സുരാജിന്റെ ‘എക്സ്ട്രാ ഡീസന്റ്’: ഓൺലൈൻ ബുക്കിങ് ആരംഭിച്ചു
മനോരമ ലേഖിക
Published: December 18 , 2024 05:33 PM IST
Updated: December 18, 2024 06:06 PM IST
1 minute Read
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായെത്തുന്ന കോമഡി എന്റർടെയ്നർ ‘എക്സ്ട്രാ ഡീസന്റ്’ സിനിമയുടെ ഓൺലൈൻ ബുക്കിങ് ഇന്ന് ആരംഭിക്കും. എല്ലാ ഓൺലൈൻ മൂവി ബുക്കിങ് ചാനലുകളിലും ഈ സൗകര്യം ലഭ്യമാണ്.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ വിനായക് ശശികുമാർ, സുഹൈൽ എം കോയ, മുത്തു എന്നിവർ വരികളെഴുതുന്നു. കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, ഡി ഓ പി: ഷാരോൺ ശ്രീനിവാസ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട്: അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്: സുഹൈൽ.എം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: എം. രാജകൃഷ്ണൻ, കാസ്റ്റിങ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ്: യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബ്യൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ ഒ : ആഷിഫ് അലി, പി ആർ ഒ: പ്രതീഷ് ശേഖർ, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്.
English Summary:
Online bookings have begun for Suraj Venjaramood’s new film Extra Decent.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-surajvenjaramoodu mo-entertainment-common-malayalammovienews 45iki636uiio6sahrvun06ko97 mo-entertainment-movie-grace-antony f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link