INDIALATEST NEWS

മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ് ‘പുഷ്പ’യുടെ കടുത്ത ആരാധകൻ; നൊമ്പരമായി ‘ഫയർ ആക്ഷൻ’ ഡാൻസ് – വിഡിയോ

മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ് ‘പുഷ്പ’യുടെ കടുത്ത ആരാധകൻ; നൊമ്പരമായി ‘ഫയർ ആക്ഷൻ’ ഡാൻസ് – വിഡിയോ | മനോരമ ഓൺലൈൻ ന്യൂസ്- india movie news malayalam | Pushpa 2 | Child Fan Dies in Stampede | Malayala Manorama Online News

മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ് ‘പുഷ്പ’യുടെ കടുത്ത ആരാധകൻ; നൊമ്പരമായി ‘ഫയർ ആക്ഷൻ’ ഡാൻസ് – വിഡിയോ

ഓൺലൈൻ ‍ഡെസ്ക്

Published: December 18 , 2024 02:42 PM IST

1 minute Read

ശ്രീതേജിന്റെ വിഡിയോയിൽനിന്ന് (ഇടത്), അല്ലു അർജുൻ (വലത്)

ഹൈദരാബാദ്∙ പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ടു മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ്, കടുത്ത അല്ലു അർജുൻ ആരാധകൻ. പുഷ്പയിലെ അല്ലു അർജുന്റെ ‘ഫയർ ആക്ഷൻ’ ‍ഡാൻസ് കളിക്കുന്ന ഒന്‍പതു വയസ്സുകാരന്‍ ശ്രീതേജിന്റെ നൊമ്പരപ്പെടുത്തുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ശ്രീതേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. 

ഹൈദരാബാദിലെ ദില്‍സുഖ്‌നഗര്‍ സ്വദേശിയായ ശ്രീതേജിന്റെ ‘പുഷ്പ’ ആരാധനക്കൊണ്ടാണ് റിലീസ് ദിവസം തന്നെ കുടുംബം ഒന്നാകെ സന്ധ്യാ തിയറ്ററിൽ പ്രിമിയർ ഷോ കാണാനെത്തിയത്. മാതാപിതാക്കളായ ഭാസ്‌ക്കറിനും രേവതിക്കും പുറമെ സഹോദരി ഏഴു വയസ്സുകാരി സാന്‍വികയും അന്ന് ശ്രീതേജിനൊപ്പം തിയറ്ററിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിക്കിലും തിരക്കിലും പെട്ടു രേവതി മരിച്ചത്. പുഷ്പ സിനിമയോടുള്ള ആരാധന കാരണം തേജിനെ കൂട്ടുകാര്‍ ‘പുഷ്പ’ എന്നായിരുന്നു വിളിച്ചിരുന്നത്. 

అల్లు అర్జున్ ఫ్యాన్ శ్రీతేజ పుష్ప డాన్స్..సంధ్య థియేటర్ వద్ద తొక్కిసలాటలో తీవ్రంగా గాయపడ్డ శ్రీతేజశ్రీతేజ డాన్స్ కు సంబంధించిన వీడియో ప్రస్తుతం నెట్టింట వైరల్ అవుతోంది.@alluarjun @PushpaMovie @SukumarWritings #SandhyaTheatre #Pushpa2    #SriTejaDance #VideoViral pic.twitter.com/urY9ZMtRfr— Swathi Reddy (@Swathireddytdp) December 5, 2024

പ്രിമിയര്‍ ഷോയ്‌ക്കിടെ അപ്രതീക്ഷിതമായാണ് അല്ലു അര്‍ജുന്‍ തിയറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയറ്ററിന്റെ പ്രധാന ഗേറ്റ് തകരുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തെങ്കിലും വൈകാതെ കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. പ്രിമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് ഹൈദരാബാദ് പൊലീസ് പറയുന്നത്.

English Summary:
Pushpa 2 : Nine-year-old Sritej, a devoted Allu Arjun fan, dance went viral as he suffered brain death during a stampede at the Pushpa 2 premiere

mo-news-national-states-andhrapradesh-hyderabad 3lnb4v5t9eesbo2h25n56qd7m7 mo-movie-pushpa-2 5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-health-death




Source link

Related Articles

Back to top button