CINEMA

‘പ്രേമപ്രാന്ത്’; നായകൻ നിവിൻ പോളിയുടെ ‘മകന്‍’; സംവിധാനം കലാഭവൻ പ്രജോദ്

‘പ്രേമപ്രാന്ത്’; നായകൻ നിവിൻ പോളിയുടെ ‘മകന്‍’; സംവിധാനം കലാഭവൻ പ്രജോദ് | Pramapranthu Movie

‘പ്രേമപ്രാന്ത്’; നായകൻ നിവിൻ പോളിയുടെ ‘മകന്‍’; സംവിധാനം കലാഭവൻ പ്രജോദ്

മനോരമ ലേഖകൻ

Published: December 18 , 2024 01:20 PM IST

1 minute Read

നിവിൻ പോളിക്കൊപ്പം ഭഗത്, കലാഭവൻ പ്രജോദ്

മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും മിമിക്രി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നിവിൻ പോളി അവതരിപ്പിക്കുന്ന ചിത്രത്തിന് ‘പ്രേമപ്രാന്ത്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഭഗത് എബ്രിഡ് ഷൈൻ ആണ് പ്രേമ പ്രാന്തിലെ നായക വേഷത്തിൽ എത്തുന്നത്. എബ്രിഡ് ഷൈൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഇഷാൻ ചബ്രയാണ്.
‘‘എന്റെ ആദ്യ ചിത്രമായ ‘പ്രേമപ്രാന്തന്റെ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കുന്നതിന്റെ ആകാംക്ഷയിലാണ്. ഭഗത് എബ്രിഡ് ഷൈനെ (കണ്ണൻ) നായകനായി അവതരിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ‘1983’ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ മുതൽ കണ്ണനെ അറിയാം. ബാലതാരത്തിൽ നിന്ന് കണ്ണനെ മലയാള സിനിമയിലെ നായകനായി ഞാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷം. തിരക്കഥയ്ക്കും പിന്തുണയ്ക്കും എബ്രിഡ് ഷൈനിന് വലിയ നന്ദി. പ്രേമ പ്രാന്തിന്റെ കഥ കേട്ടപ്പോൾ തന്നെ എനിക്ക് അത് സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് എബ്രിഡ് സമ്മതിക്കുകയും ചെയ്തു. പ്രതിഭാധനനായ ഇഷാൻ ഛബ്ര എന്ന സംഗീത സംവിധായകന്, സിനിമയിൽ അവതരിപ്പിക്കുന്ന മനോഹരമായ 8 ട്രാക്കുകൾക്ക് നന്ദി. വളരെ നന്ദി, അമൽ, ഇത്രയും മനോഹരമായ ഒരു പോസ്റ്റർ സൃഷ്ടിച്ചതിന്.

‘മീശമാധവൻ’ എന്ന സിനിമയിൽ എനിക്ക് കരിയറിലെ മികച്ച വേഷം തന്നതിന് ലാൽജോസ് സാറിനോടും എന്റെ  സ്റ്റേജ് പേര് നൽകിയ കലാഭവനോടും ഞാൻ നന്ദിയുള്ളവനാണ്. എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും, എന്റെ  ഹൃദയത്തിന്റെ  അടിത്തട്ടിൽ നിന്ന് നന്ദി. അവസാനമായി പക്ഷേ, എന്റെ  സുഹൃത്തിനും സഹോദരനും വിശ്വസ്തനുമായ നിവിൻ പോളിയുടെ പൂർണഹൃദയത്തോടെ പിന്തുണച്ചതിന് പ്രത്യേക നന്ദി. ലവ് യു, നിവിൻ.’’–കലാഭവൻ പ്രജോദിന്റെ വാക്കുകൾ.

നിവിൻ പോളിയുടെ മകന്റെ വേഷത്തിൽ 1983യിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ഭഗത്. സംവിധായകൻ എബ്രിഡ് ഷൈനിന്റെ മകനായ ഭഗത്, ലാൽ ജോസ് ചിത്രം മ്യാവുവിലും പ്രത്യക്ഷപ്പെട്ടിരുന്നു.

English Summary:
Kalabhavan Prajod’s Directorial Debut “Premapranthu” Poster Released

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-nivinpauly 3v7h6bgm2c91d6vu67abfq12cr mo-entertainment-movie-abridshine


Source link

Related Articles

Back to top button