കൽപ്പറ്റ: കൂടൽക്കടവിൽ ആദിവാസിയായ മാതനെ കാറിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. നാല് പ്രതികളിൽ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തു. വയനാട് കണിയാമ്പറ്റക്കടുത്ത പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്,അഭിരാം എന്നിവരാണ് അറസ്റ്റിലായത്.കർണാടകയിൽ നിന്ന് ബസിൽ വരുമ്പോഴാണ് കൽപ്പറ്റയിൽ വച്ച് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പനമരം താഴെപുനത്തിൽ ടി.പി.നബീൽ കമർ (25),പനമരം കുന്നുമ്മൽ വീട്ടിൽ കെ.വിഷ്ണു എന്നിവരാണ് ഒളിവിൽ. ഇവരെക്കുറിച്ച് സൂചന ലഭിക്കുന്നവർ
മാനന്തവാടി പൊലീസ് സ്‌റ്റേഷൻ, ഫോൺ-04935 240232, മാനന്തവാടി എസ്.എച്ച്.ഒ-9497987199,മാനന്തവാടി
സബ് ഇൻസ്‌പെക്ടർ- 949780816. എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
സംസ്ഥാന അതിർത്തികളിൽ പൊലീസ് കർശന പരിശോധന നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി തപേഷ് ബസുമതാരി മാനന്തവാടിയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തി. വയനാട് മെഡിക്കൽ കോളേജിൽ കഴിയുന്ന മാതനെ പട്ടിക വർഗക്ഷേമ മന്ത്രി ഒ.ആർ.കേളു സന്ദർശിച്ചു. തന്നെ ആക്രമിച്ചവർ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് മാതൻ വ്യക്തമാക്കി.
Source link