KERALAM

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുകയെന്നത് തമിഴ്നാടിന്റെ സ്വപ്നമാണെന്നും ഡി.എം.കെ അത് യാഥാർഥ്യമാക്കുമെന്നും തമിഴ്നാട് ഗ്രാമവികസനമന്ത്രി ഐ. പെരിയസ്വാമി. തേനിയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടം വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഭൂമിയും വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button