KERALAM

ബസിടിച്ച് മരണമുണ്ടായാൽ ഉടമയുടെ പെർമിറ്റ് പോകും

തിരുവനന്തപുരം: മത്സരയോട്ടത്തിൽ മരണമുണ്ടായാൽ സ്വകാര്യ ബസുകളുടെ പെർമിറ്റ് ആറു മാസത്തേക്കും ഗുരുതര പരിക്കുണ്ടായാൽ മൂന്നു മാസത്തേക്കും സസ്‌പെൻഡ് ചെയ്യും. ഡ്രൈവർക്കെതിരായ നടപടികൾക്ക് പുറമെയാണിത്. ഡ്രൈവർ അമിത വേഗമെടുക്കുന്നത് ഉടമയ്ക്ക് വേണ്ടിയാണെന്നതു കൊണ്ടാണ് തീരുമാനമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാത്രി വൈകിയുള്ള സർവീസുകൾ സ്വകാര്യബസുകൾ ഊഴംവച്ച് ഓടിക്കണം. ട്രിപ്പ് മുടക്കുന്നത് ഒഴിവാക്കാനാണ് ക്രമീകരണം. ആർ.ടി.ഒമാർ രാത്രി ഒമ്പതുവരെ യാത്ര ഉറപ്പാക്കണം. എല്ലാബസും കൂടി ഓടിച്ചാൽ യാത്രക്കാരെ കിട്ടില്ല. ഇത് മറയാക്കി ട്രിപ്പ് റദ്ദാക്കുന്നത് ഒഴിവാക്കാനാണ് നടപടി. ട്രിപ്പ് റദ്ദാക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കും.

ക്രിമിനലുകളെ ബസ്

ജീവനക്കാരാക്കരുത്

 ബസ് ജീവനക്കാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം. ക്രിമിനൽ കേസുള്ളവരെ ഒഴിവാക്കാനാണിത്

 ജീവനക്കാർക്ക് ഐ.ഡി.ടി.ആറിലും മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലും പരിശീലനം നൽകും

 അലക്ഷ്യമായ ഡ്രൈവിംഗ് ഉൾപ്പെടെ പരാതി അറിയിക്കാൻ ബസിൽ വാഹന ഉടമയുടെ നമ്പർ

 ഫലപ്രദമല്ലെങ്കിൽ മോട്ടോർ വാഹനവകുപ്പിന്റെ നമ്പർ പതിക്കും
 ബസുകളിൽ നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കാൻ മാർച്ചുവരെ സാവകാശം നൽകും

 ഒറ്റപ്പാലം മാതൃകയിൽ മത്സയോട്ടം തടയാൻ ബസുകൾക്ക് ജിയോടാഗിംഗ് ഏർപ്പെടുത്തും

 ഇത് ബസുകാർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. സമയം തെറ്റിച്ച് ഓടിച്ചാൽ പിഴ

 ബ്ലാക്ക് സ്‌പോട്ടുകളിൽ പൊലീസ്,​ മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ചു


Source link

Related Articles

Back to top button