INDIALATEST NEWS

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കുഞ്ഞിനെ വിറ്റു; അമ്മയും കൂട്ടാളികളും പിടിയിൽ

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കുഞ്ഞിനെ വിറ്റു; അമ്മയും കൂട്ടാളികളും പിടിയിൽ | മുംബൈ | മനുഷ്യക്കടത്ത് | അറസ്റ്റ് | മനോരമ ഓൺലൈൻ ന്യൂസ് – Mumbai Police Rescue 45-Day-Old Baby Sold by Mother: Newborn baby sale leads to the arrest of a mother in Dadar and eight accomplices | Mumbai News | Human Trafficking | Malayalam News | Malayala Manorama Online News

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കുഞ്ഞിനെ വിറ്റു; അമ്മയും കൂട്ടാളികളും പിടിയിൽ

മനോരമ ലേഖകൻ

Published: December 18 , 2024 08:45 AM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo Credit: Bernie Photo / IStockPhoto.com)

മുംബൈ ∙ മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനായി നവജാതശിശുവിനെ വിറ്റ ദാദർ സ്വദേശിയായ അമ്മയെയും 8 കൂട്ടാളികളെയും മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകൾ മനീഷ യാദവ് (32) നവജാതശിശുവിനെ ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി ഭർതൃമാതാവ് പ്രമീള പവാറാണ് മാട്ടുംഗ പൊലീസിൽ പരാതി നൽകിയത്.

തുടർന്ന്, കർണാടകയിലെ കാർവാറിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായവരിൽ നഴ്സും കല്യാണ ബ്രോക്കർമാരും ഉൾപ്പെടെയുണ്ടെന്നും വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചനയെന്നും പൊലീസ് പറ‍ഞ്ഞു. 45 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ 4 ലക്ഷം രൂപയ്ക്കാണ് വിറ്റത്. അതിൽ 1.5 ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാർക്കുമാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ പിന്നീട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.

English Summary:
Mumbai Police Rescue 45-Day-Old Baby Sold by Mother: Newborn baby sale leads to the arrest of a mother in Dadar and eight accomplices. The Mother sold the baby for ₹4 lakh to raise bail money of her husband.

mo-crime-human-trafficking 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-news-common-mumbainews 7624dh5f8b9tcsa8ggjqcf3jnm mo-news-national-states-maharashtra


Source link

Related Articles

Back to top button