ഫഡ്നാവിസിന്റെ റാലിക്കിടെ കൂട്ട പോക്കറ്റടി: 11 പേർ അറസ്റ്റിൽ; പൊലീസുകാരന്റെ മാലയും പോയി
ഫഡ്നാവിസിന്റെ റാലിക്കിടെ കൂട്ട പോക്കറ്റടി: 11 പേർ അറസ്റ്റിൽ; പൊലീസുകാരന്റെ മാലയും പോയി | മോഷണം | മഹാരാഷ്ട്ര | ദേവേന്ദ്ര ഫഡ്നാവിസ് | മനോരമ ഓൺലൈൻ ന്യൂസ് – Nagpur Devendra Fadnavis Roadshow Robbery: Eleven thieves were arrested after stealing 26 lakh rupees and valuables from 31 people during a roadshow in Nagpur | India News | Malayalam News | Devendra Fadnavis | Theft | Malayala Manorama Online News
ഫഡ്നാവിസിന്റെ റാലിക്കിടെ കൂട്ട പോക്കറ്റടി: 11 പേർ അറസ്റ്റിൽ; പൊലീസുകാരന്റെ മാലയും പോയി
മനോരമ ലേഖകൻ
Published: December 18 , 2024 08:07 AM IST
1 minute Read
പ്രതീകാത്മക ചിത്രം Image Credit: Animaflora/istockphoto.com
നാഗ്പുർ ∙ ഞായറാഴ്ച മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ വിളയാടിയ മോഷ്ടാക്കളിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 26 ലക്ഷം രൂപയുടെ വസ്തുക്കളാണ് റാലിക്കിടെ മോഷ്ടിക്കപ്പെട്ടത്. 31 പേർക്ക് പണം, മൊബൈൽ ഫോൺ, സ്വർണമാല, വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് എന്നിവ നഷ്ടമായി.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വർണമാലയും മോഷ്ടിക്കപ്പെട്ടു. പരാതികൾ ഉയർന്ന പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉസ്മാനബാദിൽ നിന്നെത്തിയ മോഷ്ടാക്കളുടെ സംഘത്തിലെ 11 പേർ പിടിയിലായത്. തിരക്കേറിയ പൊതുപരിപാടികളിൽ പങ്കെടുത്ത് മോഷണം നടത്തുന്നത് ശീലമാക്കിയ സംഘമാണിത്.
English Summary:
Nagpur Devendra Fadnavis Roadshow Robbery: Eleven thieves were arrested after stealing 26 lakh rupees and valuables from 31 people during a roadshow in Nagpur. The gang, originating from Osmanabad, is known for targeting crowded public events.
2uboi2njek705m90m0v1al5ls1 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-devendrafadnavis mo-news-common-mumbainews mo-crime-theft mo-news-national-states-maharashtra mo-crime-crime-news
Source link