ഇന്ത്യക്കാർക്ക് ശ്രീലങ്ക ഇ–വീസ സൗകര്യം ഏർപ്പെടുത്തും: വിജ്ഞാപനം ജനുവരിയിലെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി | മനോരമ ഓൺലൈൻ ന്യൂസ് – Sri Lanka’s E-Visa Push: Sri Lanka to offer e-visas to Indian tourists in January, boosting tourism and strengthening India-Sri Lanka relations. The move is expected to significantly increase Indian tourist arrivals and improve bilateral ties | India News Malayalam | Malayala Manorama Online News
ഇന്ത്യക്കാർക്ക് ശ്രീലങ്ക ഇ–വീസ സൗകര്യം ഏർപ്പെടുത്തും: വിജ്ഞാപനം ജനുവരിയിലെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി
മനോരമ ലേഖകൻ
Published: December 18 , 2024 03:30 AM IST
1 minute Read
വിജിത ഹെറാത്ത് (AFP PHOTO / SRI LANKAN GOVERNMENT INFORMATION DEPARTMENT)
ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കായി ഇ–വീസ സൗകര്യം ഏർപ്പെടുത്താൻ ഒരുക്കമാണെന്നും പകരമായി ശ്രീലങ്കക്കാർക്ക് അതേ സൗകര്യം നൽകാൻ തയാറാകണമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പറഞ്ഞു. ഇന്ത്യയുൾപ്പെടെ 39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ–വീസ നൽകുന്ന ഗസറ്റ് പ്രഖ്യാപനം ജനുവരിയിൽ പുറത്തിറക്കുമെന്നും പ്രസിഡന്റ് അനുര കുമാര ദിസനായകെയോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന വിജിത ഹെറാത്ത്, ഇന്ത്യ ഫൗണ്ടേഷൻ നടത്തിയ ആശയവിനിമയ ചർച്ചയിൽ പറഞ്ഞു.
2018 ലെ ഈസ്റ്റർ ആക്രമണത്തിനു മുൻപ് ധാരാളം സന്ദർശകർ ശ്രീലങ്കയിലെത്തിയിരുന്നു. കോവിഡും രാജ്യത്തെ സാമ്പത്തികത്തകർച്ചയും മൂലം സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ഇ വീസ സൗകര്യം ഏർപ്പെടുത്തുന്നതോടെ കൂടുതൽ ഇന്ത്യക്കാർ വരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് കരമാർഗം യാത്രചെയ്യാൻ പാലം നിർമിക്കുന്ന കാര്യം ഇരു രാജ്യങ്ങൾക്കും താൽപര്യമുണ്ടെങ്കിൽ ആലോചിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ആദ്യ വിദേശസന്ദർശനമാണിത്. അടുത്ത സന്ദർശനം അടുത്തമാസം ചൈനയിലേക്കായിരിക്കുമെന്ന് വിജിത ഹെറാത്ത് പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ദോഷം ചെയ്യുന്ന ഒരു പ്രവൃത്തിയും ശ്രീലങ്കയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് കഴിഞ്ഞദിവസം പ്രസിഡന്റ് പറഞ്ഞത് ഹെറാത്ത് ആവർത്തിച്ചു. ചൈനീസ് പടക്കപ്പലുകൾക്കും സൈനികപര്യവേഷണക്കപ്പലുകൾക്കും ലങ്കൻ തുറമുഖങ്ങളിൽ ബെർത്ത് ചെയ്യാൻ മുൻ സർക്കാരുകൾ അനുവദിച്ചത് സംബന്ധിച്ച് ഇന്ത്യയിൽ ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
English Summary:
Sri Lanka’s E-Visa Push: Sri Lanka to offer e-visas to Indian tourists in January, boosting tourism and strengthening India-Sri Lanka relations. The move is expected to significantly increase Indian tourist arrivals and improve bilateral ties
mo-news-world-countries-srilanka mo-news-common-malayalamnews aaejga6oftg9uvbab27uma905 mo-travel-tourism 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-anura-kumara-dissanayake
Source link