ഹെെക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ല; കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ കേസെടുത്തു

തൃശൂർ: കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ കേസെടുത്ത് വനംവകുപ്പ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹെെക്കോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസെടുത്തത്. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നിവ വകുപ്പുകൾ ചേർത്താണ് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെ വനംവകുപ്പിന്റെ കേസ്. ഇന്നലെയായിരുന്നു കിഴൂർ പൂരം. പൂരം നടത്തിയത് മാനദണ്ഡം ലംഘിച്ചാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ.
അതേസമയം, ആനയെഴുത്തള്ളിപ്പും വെടിക്കെട്ടും ഉത്സവ – പെരുന്നാൾ നേർച്ച ആഘോഷങ്ങളും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ ഫെസ്റ്റിവൽ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്സവരക്ഷാ സംഗമം ഇന്ന് സംഘടിപ്പിച്ചിരുന്നു. രമേശ് ചെന്നിത്തല, വി എസ് സുനിൽകുമാർ, കെ സുരേന്ദ്രൻ, പി കെ ബിജു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മേള വിദ്വാൻ പെരുവനം കുട്ടൻമാരാരും ദേവസ്വ ഭാരവാഹികളും സംഗമതത്തിൽ പങ്കെടുത്തു.
Source link