വിവാദ പ്രസംഗം, വിദ്വേഷ പരാമർശം; ജസ്റ്റിസ് ശേഖർ കുമാർ യാദവ് കൊളീജിയത്തിന് മുന്നിൽ വിശദീകരണം നൽകി | മനോരമ ഓൺലൈൻ ന്യൂസ് – Controversial Speech: Justice Shekhar Kumar Yadav’s controversial speech sparked impeachment proceedings. The Allahabad High Court judge appeared before the Supreme Court Collegium to explain his remarks made at a Vishva Hindu Parishad event | India News Malayalam | Malayala Manorama Online News
വിവാദ പ്രസംഗം, വിദ്വേഷ പരാമർശം; ജസ്റ്റിസ് ശേഖർ കുമാർ യാദവ് കൊളീജിയത്തിന് മുന്നിൽ വിശദീകരണം നൽകി
മനോരമ ലേഖകൻ
Published: December 18 , 2024 03:31 AM IST
1 minute Read
ജസ്റ്റിസ് ശേഖർ കുമാർ യാദവ്
ന്യൂഡൽഹി ∙ വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് സുപ്രീം കോടതി കൊളീജിയത്തിന്റെ മുന്നിൽ ഹാജരായി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് പ്രസംഗത്തെക്കുറിച്ചു ശേഖർ വിശദീകരണം നൽകിയെന്നാണ് വിവരം. വിവാദ പ്രസംഗത്തെക്കുറിച്ചു നേരത്തേ സുപ്രീം കോടതി അലഹാബാദ് ഹൈക്കോടതിയിൽ നിന്നു വിവരം തേടിയിരുന്നു. പ്രസംഗത്തിന്റെ പൂർണരൂപം കൊളീജിയത്തിന്റെ മുൻപാകെയുണ്ട്.
ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നു പറഞ്ഞ ജസ്റ്റിസ് ശേഖർ, മുസ്‌ലിംകൾക്കെതിരെ രൂക്ഷമായ വിദ്വേഷ പരാമർശങ്ങളും നടത്തിയിരുന്നു. ജസ്റ്റിസ് ശേഖറിനെ കുറ്റവിചാരണ ചെയ്യാൻ രാജ്യസഭയിൽ ഇന്ത്യാസഖ്യം പാർട്ടികൾ നോട്ടിസ് നൽകിയിട്ടുണ്ട്.
English Summary:
Controversial Speech: Justice Shekhar Kumar Yadav’s controversial speech sparked impeachment proceedings. The Allahabad High Court judge appeared before the Supreme Court Collegium to explain his remarks made at a Vishva Hindu Parishad event
mo-news-national-organisations0-vhp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt mo-judiciary-supremecourt mo-judiciary-sanjiv-khanna- 62m4c0r135ruii228g4f2o5o2m
Source link